ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്‌ക്കെതിരെ കള്ളക്കടത്ത് ആരോപണം. നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് അനധികൃതമായി പഴുക്കടക്ക
കടത്തിയെന്ന ആരോപണമാണ് ജയസൂര്യയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ലങ്കന്‍ മാധ്യമമായ ദി ദയ്‌നിക് ഭാസ്‌കറാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
റവന്യു ഇന്റലിജന്‍സ് വിഭാഗം നാഗ്പൂരില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ പഴുക്കടക്ക പിടികൂടിയിരുന്നു. ഇത് പിടിച്ചെടുത്തതിന് പിന്നാലെ ജയസൂര്യയുടെ പേര് ഇതിനോട് ബന്ധപ്പെടുത്തി പുറത്തു വരികയും, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുംബൈയിലെത്താന്‍ അദ്ദേഹത്തോടെ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിന് ശേഷം തുടരന്വേഷണത്തിന് അനുവാദം തേടി ലങ്കന്‍ സര്‍ക്കാരിന് അന്വേഷണ സംഘം കത്തയച്ചതായും പറയുന്നു. ജയസൂര്യയെ കൂടാതെ രണ്ട് ക്രിക്കറ്റ് താരങ്ങളെ കൂടി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിച്ച് ഇന്ത്യയിലേക്ക് ഇത് കടത്തുകയായിരുന്നു എന്നാണ് റവന്യു ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ദിലീപ് സിവരെ പറയുന്നു. സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് ആക്ട് പ്രകാരം ലഭിക്കുന്ന നികുതി ഇളവുകള്‍ ലഭിക്കുന്നതിനായി ഡമ്മി കമ്പനികള്‍ ലങ്കയില്‍ ഇതിനായി ആരംഭിച്ചു. ജയസൂര്യ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളുടെ പ്രശസ്തി ഉപയോഗിച്ച് ഡമ്മി കമ്പനികള്‍ക്കുള്ള ലൈസന്‍സുകള്‍ നേടിയെടുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates