ഇന്ന് ജയിച്ചില്ലെങ്കില്‍ പായ മടക്കാം, ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ

കഴിഞ്ഞ സീസണ്‍ മുതല്‍ ഇതുവരെയുള്ള മത്സരങ്ങള്‍ എടുത്താല്‍ കൊച്ചിയില്‍ കളിച്ച 14 കളികളില്‍ നിന്ന് 14 പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്
ഇന്ന് ജയിച്ചില്ലെങ്കില്‍ പായ മടക്കാം, ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ
Updated on
1 min read

കൊച്ചി: കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേഓഫിലെത്തിയപ്പോള്‍ അമരത്തുണ്ടായത് ഷട്ടോരി. ഇന്ന് ഒന്‍പത് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സുനൊപ്പം ഇറങ്ങുമ്പോള്‍ എതിരാളികള്‍ ഷട്ടോരി വളര്‍ത്തിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. 

സീസണിലെ പത്താം മത്സരത്തിന് ഇറങ്ങുമ്പോള്‍ ജയം മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ഒന്‍പത് കളിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ അടിച്ചത് 9 ഗോളുകള്‍ മാത്രമാണ്. വഴങ്ങിയതാവട്ടെ 13 ഗോളുകളും. തുടക്കത്തില്‍ ഗോള്‍ നേടി ലീഡ് എടുത്താലും ഒടുവില്‍ തോല്‍വിയിലേക്കും സമനിലയിലേക്കും വീഴുന്ന പതിവാണ് സീസണിലുടനീളം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വന്നത്. 

പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുമ്പോഴും അവസാന നാലില്‍ എത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമെന്നാണ് പരിശീലകന്‍ ഷട്ടോരി പറയുന്നത്. എടികെ, ഗോവ, ബംഗളൂരു ടീമുകളെ നേരിടണം. ഈ കളികളെല്ലാം ജയിച്ചാല്‍ നമുക്ക് അവസാന നാലിലെത്താമെന്നാണ് ഷട്ടോരി പറയുന്നത്. 

അവസാന രണ്ട് കളികള്‍ തോറ്റാണ് നോര്‍ത്ത് ഈസ്റ്റ് കൊച്ചിയിലേക്ക് എത്തുന്നത്. ഇത് മുതലെടുത്ത് വിജയ വഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. പരിക്കേറ്റ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍ അസമോ ഗ്യാന്‍ ഇന്ന് കളിക്കാനിറങ്ങും എന്നാണ് സൂചന. കേരള ബ്ലാസ്റ്റേഴ്‌സ് 

എട്ട് കളികളില്‍ തുടരെ ജയമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളാണ് തുടരെ ജയമില്ലാതെ ബ്ലാസ്റ്റേഴ്‌സ് കളിച്ച്ത്. കഴിഞ്ഞ സീസണ്‍ മുതല്‍ ഇതുവരെയുള്ള മത്സരങ്ങള്‍ എടുത്താല്‍ കൊച്ചിയില്‍ കളിച്ച 14 കളികളില്‍ നിന്ന് 14 പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com