ഇബ്രാഹിമോവിച്ച് ചതിയനെന്ന് ആരാധകര്‍, പ്രതിമ കത്തിച്ചു; ചിരവൈരികള്‍ക്കൊപ്പം കൂടിയത് പ്രകോപനം

മാല്‍മോയുടെ സ്‌റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ഇബ്രയുടെ പ്രതിമയാണ് ആരാധകര്‍ കത്തിച്ചത്
ഇബ്രാഹിമോവിച്ച് ചതിയനെന്ന് ആരാധകര്‍, പ്രതിമ കത്തിച്ചു; ചിരവൈരികള്‍ക്കൊപ്പം കൂടിയത് പ്രകോപനം
Updated on: 
1 min read

ഫുട്ബാള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ പ്രതിമയ്ക്ക് തീയിട്ട് സ്വീഡന്‍ ഫുട്‌ബോള്‍ ക്ലബായ മല്‍മോ എഫ്‌സിയുടെ ആരാധകര്‍. മുന്‍ മാല്‍മോ താരമായ ഇബ്രാഹിമോവിച്ച് തങ്ങളുടെ ചിരവൈരികളായ ഹമ്മര്‍ബൈയിലില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചതാണ് മാല്‍മോ ആരാധകരെ പ്രകോപിപ്പിച്ചത്. 

മാല്‍മോയുടെ സ്‌റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ഇബ്രയുടെ പ്രതിമയാണ് ആരാധകര്‍ കത്തിച്ചത്. വംശീയാധിക്ഷേപം നടത്തിയുള്ള എഴുത്തുകളും ഇവിടെ ഇബ്രാഹിമോവിച്ചിനെതിരെ മാല്‍മോ ആരാധകര്‍ നിറയ്ക്കുന്നുവെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ എംഎല്‍എസ് വിട്ടതിന് ശേഷം ഇബ്ര മാല്‍മോയ്‌ക്കൊപ്പം ചേരുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. സീനിയര്‍ പ്ലേയറായി ഇബ്ര മാല്‍മോയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ മങ്ങിയതിനൊപ്പം, തങ്ങളുടെ എതിരാളികളായ ടീമിന്റെ സഹ ഉടമയായി മുന്‍ പ്രീമിയര്‍ ലീഗ് താരം മാറിയത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER