'ഇമ്രാന്‍ ഖാനേക്കാള്‍ പ്രശസ്‌തനായിരുന്നു നമ്മുടെ ബാലാജി അന്ന്‌'; 2003-04ലെ പാക്‌ പര്യടനത്തെ കുറിച്ച്‌ ആശിഷ്‌ നെഹ്‌റ

'ഇമ്രാന്‍ ഖാനേക്കാള്‍ പ്രശസ്‌തനായിരുന്നു നമ്മുടെ ബാലാജി അന്ന്‌'; 2003-04ലെ പാക്‌ പര്യടനത്തെ കുറിച്ച്‌ ആശിഷ്‌ നെഹ്‌റ

ടെസ്റ്റ്‌ പരമ്പര ജയം നിര്‍ണയിച്ച റാവല്‍പിണ്ടിയില്‍ ഏഴ്‌ വിക്കറ്റ്‌ വീഴ്‌ത്തി ഇന്ത്യയുടെ വിജയ ശില്‍പ്പിയായത്‌ ലക്ഷ്‌മീപതി ബാലാജിയാണ്‌
Published on


2003-04ലെ ഇന്ത്യയുടെ പാക്‌ പര്യടനത്തിന്റെ സമയത്ത്‌ ഇമ്രാന്‍ ഖാനേക്കാള്‍ പാക്‌ ആരാധകര്‍ക്കിടയില്‍ പോപ്പുലറായ ഇന്ത്യന്‍ താരമുണ്ടായതായി ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ്‌ നെഹ്‌റ. ഇന്ത്യന്‌ ബൗളര്‍ ലക്ഷ്‌മീപതി ബാലാജിയുടെ പേരാണ്‌ നെഹ്‌റ പറയുന്നത്‌.

മൂന്ന്‌ ടെസ്റ്റും അഞ്ച്‌ ഏകദിനവും അന്ന്‌ ബാലാജി ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ചു. ടെസ്റ്റ്‌ പരമ്പര ജയം നിര്‍ണയിച്ച റാവല്‍പിണ്ടിയില്‍ ഏഴ്‌ വിക്കറ്റ്‌ വീഴ്‌ത്തി ഇന്ത്യയുടെ വിജയ ശില്‍പ്പിയായത്‌ ലക്ഷ്‌മീപതി ബാലാജിയാണ്‌. ഇത്‌ ചൂണ്ടിയാണ്‌ ആശിഷ്‌ നെഹ്‌റയുടെ വാക്കുകള്‍. ആ പര്യടനത്തില്‍ ലക്ഷ്‌മീപതി ബാലജിയെയാണ്‌ എനിക്ക്‌ വ്യക്തമായി ഓര്‍മയുള്ളത്‌. ഇമ്രാന്‍ ഖാനേക്കാള്‍ പോപ്പുലറായിരുന്നു ബാലാജിയെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ചുറിയും ദ്രാവിഡിന്റെ ഇരട്ട ശതകവും, ഇര്‍ഫാന്‍ പഠാന്റെ മികവുമെല്ലാം അവിടെയുണ്ടായി. പക്ഷേ എനിക്ക്‌ ലക്ഷ്‌മീപതി ബാലാജിയുടെ പ്രകടനമാണ്‌ മനസില്‍ നില്‍ക്കുന്നത്‌. അക്തറിനും മുഹമ്മദ്‌ ഷമിക്കുമെതിരെ ബാലാജി സിക്‌സ്‌ പറത്തിയതും നെഹ്‌റ ചൂണ്ടിക്കാണിക്കുന്നു. കാര്‍ഗില്‍ യുദ്ധത്തിന്‌ ശേഷം ഇന്ത്യ ആദ്യമായി പാകിസ്ഥാനിലേക്ക്‌ പോയ പരമ്പരയായിരുന്നു ഇത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com