ഇരട്ട ​ഗോളുമായി മാച്ചിസ് ; കോപ്പയിൽ ബൊളീവിയയെ തകർത്ത് വെനസ്വേല ക്വാർട്ടറിൽ

ഡാ​ർ​വി​ൻ മാ​ച്ചി​സി​ന്‍റെ ഇ​ര​ട്ട ഗോ​ൾ പ്ര​ക​ട​ന​മാ​ണ് വെ​ന​സ്വേ​ല​യ്ക്ക് ക​രു​ത്താ​യ​ത്
ഇരട്ട ​ഗോളുമായി മാച്ചിസ് ; കോപ്പയിൽ ബൊളീവിയയെ തകർത്ത് വെനസ്വേല ക്വാർട്ടറിൽ
Updated on
1 min read

ബെ​ലോ ഹൊ​റി​സോ​ണ്ടെ: കോപ്പ അമേരിക്കയിൽ വെനസ്വേല ക്വാർട്ടറിൽ കടന്നു. ബൊളീവിയയെ ഒന്നിനെതിരെ മൂന്നു​ഗോളുകൾക്ക് തകർത്താണ് വെനസ്വേലയുടെ ക്വാർട്ടർ പ്രവേശം. ഡാ​ർ​വി​ൻ മാ​ച്ചി​സി​ന്‍റെ ഇ​ര​ട്ട ഗോ​ൾ പ്ര​ക​ട​ന​മാ​ണ് വെ​ന​സ്വേ​ല​യ്ക്ക് ക​രു​ത്താ​യ​ത്. 

കളിയുടെ രണ്ടാം മിനുട്ടിലും 55-ാം മിനുട്ടിലുമാണ് മാച്ചിസ് ബൊളീവിയൻ വല കുലുക്കിയത്. 82-ാം മിനുട്ടിൽ ലയണൽ ജസ്റ്റിയാനോ ആരോസിലൂടെ ബൊളീവിയ ഒരു ​ഗോൾ മടക്കി. എന്നാൽ 86-ാം മിനുട്ടിൽ ജോസഫ് മാർട്ടിനസിലൂടെ വെനസ്വേല ലീഡ് ഉറപ്പിക്കുകയും വിജയം കരസ്ഥമാക്കുകയുമായിരുന്നു.

മൂ​ന്ന് ക​ളി​ക​ളി​ൽ നി​ന്ന് ഏ​ഴ് പോ​യി​ന്‍റ് നേ​ടി​യ ബ്ര​സീ​ൽ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​പ്പോ​ൾ അ​ത്ര​ത​ന്നെ ക​ളി​ക​ളി​ൽ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് വെ​ന​സ്വേ​ല അ​വ​സാ​ന എ​ട്ടി​ലി​ടം നേ​ടി​യ​ത്. ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് റ​ണ്ണ​റ​പ്പു​ക​ളാ​യെ​ത്തു​ന്ന അ​ർ​ജ​ന്‍റീ​ന​യോ, ഖ​ത്ത​റോ, പ​രാ​ഗ്വെ​യോ ആ​യി​രി​ക്കും ക്വാ​ർ​ട്ട​റി​ൽ വെ​ന​സ്വേ​ല​യു​ടെ എ​തി​രാ​ളി​ക​ൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com