ഹര്‍ഭജന്‍ സിങ്/ എക്‌സ്, അനുഷ്‌ക ശര്‍മയും അതിയ ഷെട്ടിയും/ വിഡിയോ സ്‌ക്രീന്‍ഷോട്ട്
ഹര്‍ഭജന്‍ സിങ്/ എക്‌സ്, അനുഷ്‌ക ശര്‍മയും അതിയ ഷെട്ടിയും/ വിഡിയോ സ്‌ക്രീന്‍ഷോട്ട്

'ഇവരെന്താണ് സംസാരിക്കുന്നത്?   ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാനറിയുമോ, വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററിയിലാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശം
Published on

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ അനുഷ്‌ക ശര്‍മ, അതിയ ഷെട്ടി എന്നിവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടോസ് നഷ്ടമായി ഓട്‌സ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോലിയും  കെ എല്‍ രാഹുലും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ സ്‌ക്രീനില്‍ കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും കെ എല്‍ രാഹുലിന്റെ ഭാര്യയും നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അതിയാ ഷെട്ടിയെയും സക്രീനില്‍ കാണിച്ചപ്പോഴായിരുന്നു വിവാദ പരാമര്‍ശം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററിയിലാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശം. 

ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത് എന്നും ഇവര്‍ സിനിമയെക്കുറിച്ചാകും സംസാരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നും ഹര്‍ഭജന്‍ കമന്ററിയില്‍ പറയുകയായിരുന്നു. 

ഹര്‍ഭജന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹര്‍ഭജന്‍ നടത്തിയത് സെക്‌സിസ്റ്റ് പരാമര്‍ശമാണെന്ന വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com