ഈ ദശാബ്ദത്തിന്റെ ടെസ്റ്റ് നായകന്‍ കൊഹ്ലി തന്നെ; പോണ്ടിങ്ങിന്റെ ടീം ലിസ്റ്റ് പുറത്ത്

കൊഹ്ലി ഒഴികെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും പോണ്ടിങ്ങിന്റെ ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല
ഈ ദശാബ്ദത്തിന്റെ ടെസ്റ്റ് നായകന്‍ കൊഹ്ലി തന്നെ; പോണ്ടിങ്ങിന്റെ ടീം ലിസ്റ്റ് പുറത്ത്
Updated on: 
1 min read

ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ് ഈ ദശാബ്ദത്തിന്റെ തന്റെ ടെസ്റ്റ് ടീമിനെ നയിക്കാന്‍ തിരഞ്ഞെടുത്തത് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയെ. ഏകദിനത്തിലും ടെസ്റ്റിലും ലോക ഒന്നാം നമ്പര്‍ താരമായ കൊഹ്ലി ഒഴികെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും പോണ്ടിങ്ങിന്റെ ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, അലസ്റ്റയര്‍ കുക്ക്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേര്‍സണ്‍ എന്നിവര്‍ ടീമിലിടം കണ്ടെത്തി. 

ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ നിന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമാണ് പോണ്ടിങ്ങിന്റെ ടീമിലെത്തിയത്. 'എല്ലാവരും ദശാബ്ദത്തിന്റെ ടീം തിരഞ്ഞെടുക്കുകയാണ് ഞാനും ഈ വിനോദത്തിന്റെ ഭാഗമാകാമെന്ന് കരുതി' എന്നു കുറിച്ചാണ്‌ പോണ്ടിങ് ടീം പ്രഖ്യാപിച്ചത്.  കുമാര്‍ സംഗക്കാരയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. 

പോണ്ടിങ്ങിന്റെ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, അലസ്റ്റയര്‍ കുക്ക, കെയിന്‍ വില്ല്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), കുമാര്‍ സംഗക്കാര, ബെന്‍ സ്റ്റോക്‌സ്, ഡെയില്‍ സ്‌റ്റെയിന്‍, നഥാന്‍ ലൈയോണ്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ജേയിംസ് ആന്‍ഡേര്‍സണ്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER