ഈ ബൗളര്‍ ടീമിലുണ്ടായാല്‍ ജയം ഉറപ്പ്, ഐപിഎല്ലില്‍ ഗില്‍ക്രിസ്റ്റ് പിന്തുടര്‍ന്ന അന്ധവിശ്വാസം

ഒരു ഇന്ത്യന്‍ താരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗ്യ താരമായി ഗില്‍ക്രിസ്റ്റ് കരുതിയിരുന്നതായാണ് ആര്‍ പി സിങ് പറയുന്നത്
ഈ ബൗളര്‍ ടീമിലുണ്ടായാല്‍ ജയം ഉറപ്പ്, ഐപിഎല്ലില്‍ ഗില്‍ക്രിസ്റ്റ് പിന്തുടര്‍ന്ന അന്ധവിശ്വാസം
Updated on: 
1 min read

ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം കളിക്കുന്ന സമയം ഗില്‍ക്രിസ്റ്റിനെ പിടികൂടിയ അന്ധവിശ്വാസത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം ആര്‍ പി സിങ്. ഒരു ഇന്ത്യന്‍ താരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗ്യ താരമായി ഗില്‍ക്രിസ്റ്റ് കരുതിയിരുന്നതായാണ് ആര്‍ പി സിങ് പറയുന്നത്. 

ഹര്‍മീത് സിങ്ങിനെ കളിപ്പിച്ചാല്‍ അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ജയിക്കും എന്നാണ് ഗില്‍ക്രിസ്റ്റ് വിശ്വസിച്ചിരുന്നത്. ആ സമയം ഹര്‍മീത് സിങ്ങിന് ബൗളിങ്ങില്‍ സ്വിങ്ങോ പേസോ കൊണ്ടുവന്ന് വലിയ മികവ് പുലര്‍ത്താനായില്ല. എന്നാല്‍ ഹര്‍മീതിന്റെ ബാക്ക് ഓഫ് ഹാന്‍ഡ് സ്ലോ ബോളുകള്‍ ശ്രദ്ധ നേടി. 

രണ്ട് സീസണുകളായി ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിച്ച ഹര്‍മീത് സിങ് 2012ല്‍ ഗില്‍ക്രിസ്റ്റ് ഉള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്കും ഹര്‍മീത് സിങ് എത്തി. ഗില്‍ക്രിസ്റ്റിനൊപ്പം ഇവിടെ ഹര്‍മീത് രണ്ട് സീസണുകള്‍ കൂടി കളിച്ചു. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് ഹര്‍മീത് വീഴ്ത്തിയത്. 2013 മുതല്‍ ഹര്‍മീതിന് ഐപിഎല്ലില്‍ കളിക്കാനായിട്ടില്ല. 2016ന് ശേഷം പഞ്ചാബിന് വേണ്ടിയും ഹര്‍മീത് കളിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER