ഉമിനീര്‌ പുരട്ടുന്നത്‌ വിലക്കിയാല്‍ പിച്ചിന്റെ നീളം കുറക്കണം, നിര്‍ദേശവുമായി റമീസ്‌ രാജ

ഉമിനീര്‌ ഉപയോഗിച്ച്‌ പന്തിന്റെ തിളക്കം കൂട്ടാന്‍ അനുവദിക്കാതെ വന്നാല്‍ റിവേഴ്‌സ്‌ സ്വിങ്‌ ഇല്ലാതാവുമെന്ന്‌ റമീസ്‌ രാജ ചൂണ്ടിക്കാണിച്ചു
ഉമിനീര്‌ പുരട്ടുന്നത്‌ വിലക്കിയാല്‍ പിച്ചിന്റെ നീളം കുറക്കണം, നിര്‍ദേശവുമായി റമീസ്‌ രാജ
Updated on
1 min read


കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ പന്തിന്റെ തിളക്കം കൂട്ടാന്‍ ഉമിനീര്‌ ഉപയോഗിക്കുന്നതില്‍ നിന്ന്‌ കളിക്കാരെ വിലക്കിയാല്‍ പിച്ചിന്റെ നീളം കുറക്കണമെന്ന്‌ പാക്‌ മുന്‍ താരം റമീസ്‌ രാജ. ഉമിനീര്‌ ഉപയോഗിച്ച്‌ പന്തിന്റെ തിളക്കം കൂട്ടാന്‍ അനുവദിക്കാതെ വന്നാല്‍ റിവേഴ്‌സ്‌ സ്വിങ്‌ ഇല്ലാതാവുമെന്ന്‌ റമീസ്‌ രാജ ചൂണ്ടിക്കാണിച്ചു.

റിവേഴ്‌സ്‌ സ്വിങ്‌ കണ്ടെത്താന്‍ ബൗളര്‍മാര്‍ക്ക്‌ സാധിക്കാതെ വരുന്നത്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ ആകര്‍ഷണികത കുറക്കും. ടെസ്‌റ്റില്‍ ബൗളര്‍മാരുടെ പക്കലുള്ള നിര്‍ണായക ആയുധമാണ്‌ റിവേഴ്‌സ്‌ സ്വിങ്‌. ഇതോടെ ബാറ്റ്‌സ്‌മാന്‌ എല്ലാ ഘടകങ്ങളും അനുകൂലമാവുന്ന സാഹചര്യം ഒഴിവാക്കാന്‍ പിച്ചിന്റെ നീളം കുറക്കാം, റമീസ്‌ രാജ പറയുന്നു.

22 യാര്‍ഡില്‍ നിന്ന്‌ പിച്ചിന്റെ നീളം 20ലേക്ക്‌ കുറച്ച്‌ ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സ്‌ കളിയില്‍ ഉറപ്പിക്കാം. 20 യാര്‍ഡിലേക്ക്‌ പിച്ചിന്റെ നീളം കുറക്കുമ്പോള്‍ ബാറ്റിങ്‌ അത്ര എളുപ്പമാവില്ല, റമീസ്‌ രാജ ചൂണ്ടിക്കാണിച്ചു. പന്തില്‍ ഉമിനീര്‍ പുരട്ടുന്നത്‌ വിലക്കി, കൃത്രിമ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ പന്ത്‌ ചുരണ്ടലിന്‌ അനുമതി നല്‍കാനാണ്‌ ഐസിസി ആലോചന.

എന്നാല്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്‌, ആശിഷ്‌ നെഹ്‌റ എന്നിവര്‍ ഇതിനെ എതിര്‍ത്ത്‌ രംഗത്തെത്തി. ഉമിനീരിന്‌ പകരം വാസിലിന്‍ ഉപയോഗിച്ചിട്ട്‌ കാര്യമില്ലെന്ന്‌ ഇവര്‍ ചൂണ്ടിക്കാണിച്ചു. വാസിലിന്‍ ഉപയോഗിച്ചാല്‍ പന്തിന്റെ ഭാരം കൂട്ടാനാവില്ല. വാസിലിനില്‍ പന്ത്‌ തിളങ്ങുമെങ്കിലും ഇതില്‍ നിന്ന്‌ റിവേഴ്‌സ്‌ സ്വിങ്‌ ലഭിക്കില്ല. വിയര്‍പ്പും, ഉമിനീരും പുരട്ടുമ്പോള്‍ പന്തിന്റെ ഭാരം കൂടുന്നു എന്നതും ഇവര്‍ ചൂണ്ടിക്കാട്ടി.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com