'എംബാപ്പെ പിഎസ്ജി ടീമില്‍ നിന്ന് പുറത്ത് പോകണം'; ഉപദേശവുമായി ബ്രസീല്‍ ഇതിഹാസം

യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫ്രാന്‍സിന്റെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് ഉപദേശവുമായി മുന്‍ ബാഴ്‌സലോണ, ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോ
'എംബാപ്പെ പിഎസ്ജി ടീമില്‍ നിന്ന് പുറത്ത് പോകണം'; ഉപദേശവുമായി ബ്രസീല്‍ ഇതിഹാസം
Updated on: 
1 min read

പാരിസ്: യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫ്രാന്‍സിന്റെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് ഉപദേശവുമായി മുന്‍ ബാഴ്‌സലോണ, ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോ. എംബാപ്പെ പിഎസ്ജി ടീമില്‍ നിന്ന് പുറത്ത് പോകണമെന്ന ഉപദേശമാണ് റിവാള്‍ഡോ നല്‍കുന്നത്. 

ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാന്‍ എംബാപ്പെയ്ക്ക് കഴിയുമെന്ന് റിവാള്‍ഡോ പറയുന്നു. ക്രിസ്റ്റ്യാനോ റാണാള്‍ഡോ, ലയണല്‍ മെസി എന്നിവരെ പോലെ മികച്ച താരമായി മാറാന്‍ ഫ്രഞ്ച് താരത്തിന് കഴിയുമെന്നും റിവാള്‍ഡോ വിലയിരുത്തുന്നു. പിഎസ്ജി വിട്ട് എംബാപ്പെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാ ലിഗ ടീമുകളില്‍ കളിക്കണം. മികച്ച താരങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിലാണ് കളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് നേടിയ താരമെന്ന പെരുമയും നൈസര്‍ഗികമായ കഴിവുകളും എംബാപ്പെയ്ക്കുണ്ട്. ലോക ഫുട്‌ബോളിലെ നാളെയുടെ താരമാണ് എംബാപ്പെ. പിഎസ്ജി എന്ന ക്ലബിനെ ബഹുമാനിക്കുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗ്, ലാ ലിഗ എന്നിവയുടെ നിലവാരത്തിലേക്ക് ഫ്രഞ്ച് ലീഗ് വണ്‍ വരില്ല. അതുകൊണ്ടാണ് എംബാപ്പെയ്ക്ക് ഇത്തരമൊരു ഉപദേശം നല്‍കുന്നതെന്നും റിവാള്‍ഡോ വ്യക്തമാക്കി. 

നിലവില്‍ ലോകത്തിലെ മികച്ച മുന്നേറ്റക്കാരനായി പരിഗണിക്കുന്ന താരമാണ് 20കാരനായ ഫ്രഞ്ച് സെന്‍സേഷന്‍. ഫ്രാന്‍സിനെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കാണ് വഹിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER