എംബാപ്പെയെ വീഴ്ത്തിയത് അപകടകരമായ ടാക്ലിങ്ങിലൂടെ; ഫ്രഞ്ച് കപ്പ് കിരീടം തൊട്ടെങ്കിലും ആശങ്കയില്‍ പിഎസ്ജി 

14ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ വല കുലുക്കിയതിന്റെ ബലത്തിലാണ് സെന്റ് എറ്റിയെന്നിനെ പിഎസ്ജി തോല്‍പ്പിച്ചത്
എംബാപ്പെയെ വീഴ്ത്തിയത് അപകടകരമായ ടാക്ലിങ്ങിലൂടെ; ഫ്രഞ്ച് കപ്പ് കിരീടം തൊട്ടെങ്കിലും ആശങ്കയില്‍ പിഎസ്ജി 
Updated on: 
1 min read

പാരിസ്: നെയ്മറുടെ ഗോള്‍ മികവില്‍ ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്. എന്നാല്‍ സൂപ്പര്‍ താരം എംബാപ്പെ പരിക്കേറ്റ് പുറത്തേക്ക് പോയത് ചാമ്പ്യന്മാര്‍ക്ക് കല്ലുകടിയായി. കണങ്കാലിന് പരിക്കേറ്റ എംബാപ്പെയ്ക്ക് കോപ്പ ലിഗ ഫൈനല്‍ നഷ്ടമാവുമെന്നാണ് സൂചന. 

14ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ വല കുലുക്കിയതിന്റെ ബലത്തിലാണ് സെന്റ് എറ്റിയെന്നിനെ പിഎസ്ജി തോല്‍പ്പിച്ചത്. എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും നെയ്മറുടെ കാലിലേക്ക് എത്തിയ പന്ത് ഗോള്‍ വല തൊടീക്കുന്നതില്‍ ബ്രസീല്‍ താരത്തിന് പിഴച്ചില്ലയ 

31ാം മിനിറ്റിലാണ് പന്തുമായി ബോക്‌സിലേക്ക് മുന്നേറാന്‍ തുടങ്ങുമ്പോഴാണ് എംബാപ്പെയെ ലോയിക് പെറു ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കാല്‍പാദം മടങ്ങിയാണ് എംബാപ്പെ വീണത്. ഈ സമയം ഇരു ടീം അംഗങ്ങളും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പിന്നാലെ എംബാപ്പെയെ ഫൗള്‍ ചെയ്ത ലോയിക്കിന് ചുവപ്പ് കാര്‍ഡ് കിട്ടി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓഗസ്റ്റ് 13നാണ് പിഎസ്ജിയുടെ കളി. അറ്റ്‌ലാന്റയാണ് എതിരാളികള്‍. നിര്‍ണായക മത്സരത്തിലേക്ക് എംബാപ്പെയ്ക്ക് മടങ്ങിയെത്താനാവുമോ എന്ന ആശങ്കയാണ് ഉയരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER