'എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് കാണിച്ചു തരാന്‍ ദൈവം ഇറങ്ങി വന്നു'; രാഹുലിന്റെ 132ല്‍ കെ ശ്രീകാന്ത്‌

'69 പന്തില്‍ നിന്ന് 132 റണ്‍സ് നേടിയ നിന്റെ ഇന്നിങ്‌സ് ആണ് ഐപിഎല്ലില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്'
'എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് കാണിച്ചു തരാന്‍ ദൈവം ഇറങ്ങി വന്നു'; രാഹുലിന്റെ 132ല്‍ കെ ശ്രീകാന്ത്‌
Updated on
1 min read

മുംബൈ: കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്റെ സെഞ്ചുറിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. അതിനിടയില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ കെ ശ്രീകാന്തില്‍ നിന്ന് വന്ന പ്രതികരണമാണ് കൗതുകമാവുന്നത്. 

ചില സമയം നിന്റെ ബാറ്റിങ് കാണുമ്പോള്‍ എങ്ങനെയാണ് ഇത്രയും അനായാസമായും, ക്ലാസോടേയും ബാറ്റ് ചെയ്യേണ്ടത് എന്ന് കാണിച്ച് തരാന്‍ ദൈവം ഇറങ്ങി വന്നത് പോലെ തോന്നും. 69 പന്തില്‍ നിന്ന് 132 റണ്‍സ് നേടിയ നിന്റെ ഇന്നിങ്‌സ് ആണ് ഐപിഎല്ലില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്, രാഹുലിനെ അഭിനന്ദിച്ച് ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചു. 

മുന്‍പില്‍ നിന്ന് നയിച്ച രാഹുലിനെ പ്രശംസിച്ച് സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തിയ വിധവും, ടൈമിങ്ങുമാണ് സച്ചിന്‍ ചൂണ്ടിക്കാണിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 97 റണ്‍സിന്റെ ജയമാണ് രാഹുലിന്റെ പഞ്ചാബ് നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com