എട്ട് ഗോള്‍ ത്രില്ലര്‍; വീണ്ടും താരമായി ഒഗ്ബചെ; സമനില തെറ്റാതെ ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിക്കെതിരെ സമനില പിടിച്ചെടുത്തു
എട്ട് ഗോള്‍ ത്രില്ലര്‍; വീണ്ടും താരമായി ഒഗ്ബചെ; സമനില തെറ്റാതെ ബ്ലാസ്‌റ്റേഴ്‌സ്
Updated on: 
1 min read

ഒഡിഷ: ഐഎസ്എല്ലിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിക്കെതിരെ സമനില പിടിച്ചെടുത്തു. എട്ട് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ക്യാപ്റ്റന്‍ ബര്‍തലോമ്യു ഒഗ്ബചെ അവസാന ഘട്ടത്തില്‍ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില സ്വന്തമാക്കിയത്. ഒഡിഷയ്ക്കായി മാനുവല്‍ ഒന്‍വു ഹാട്രിക്ക് ഗോളുകള്‍ നേടി.

ആദ്യ പകുതിയില്‍ തന്നെ ഒഡിഷ മൂന്ന് ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ നിക്ഷേപിച്ചിരുന്നു. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ മാനുവല്‍ ഒന്‍വു ഒഡിഷയ്ക്ക് ലീഡ് സമ്മാനിച്ചു.

ആറാം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. ഒഡിഷ താരം നാരയണ്‍ ദാസാണ് സെല്‍ഫ് ഗോളടിച്ചത്. 28ാം മിനുട്ടില്‍ മെസ്സി ബൗളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലും എത്തി. ജെസ്സെലിന്റെ ക്രോസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. ലീഡ് പക്ഷെ അധിക സമയം നീണ്ടു നിന്നില്ല.

36ാം മിനുട്ടില്‍ ഒന്‍വുവിന്റെ സുന്ദര ഫ്രീകിക്ക് ബിലാലിനെ വീഴ്ത്തി വലയിലേക്ക്. സ്‌കോര്‍ 2- 2. ആദ്യ പകുതിക്ക് തൊട്ടു മുന്‍പ് ഒരു പെനാല്‍ട്ടിയിലൂടെ ഒഡിഷ ലീഡില്‍ എത്തി.  മാര്‍ട്ടിന്‍ പെരസാണ് പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചത്.

രണ്ടാം പകുതി തുടങ്ങി 51ാം മിനുട്ടില്‍ ഒന്‍വു ഹാട്രിക്ക് ഗോളോടെ ടീമിന്റെ ലീഡ് നാലിലെത്തിച്ചു. 82ാം മിനുട്ട് വരെ ഒഡിഷ 4-2ന് മുന്നിലായിരുന്നു. എന്നാല്‍ 82ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് കുറിച്ചു. പിന്നീട് ഇഞ്ച്വറി ടൈമിലും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി. രണ്ട് കിക്കുകളും ഒഗ്ബചെ സമര്‍ഥമായി വലയിലാക്കി കൊമ്പന്‍മാരുടെ മുഖം രക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER