എന്തുകൊണ്ട് അടുത്ത കോഹ്‌ലി ആയില്ല? ഭാവി നായകനെന്ന് വിലയിരുത്തപ്പെട്ട ഉന്മുക്ത് ചന്ദ് പറയുന്നു

എന്തുകൊണ്ട് അടുത്ത കോഹ്‌ലി ആയില്ല? ഭാവി നായകനെന്ന് വിലയിരുത്തപ്പെട്ട ഉന്മുക്ത് ചന്ദ് പറയുന്നു

'ഞാന്‍ റണ്‍സ് കണ്ടെത്തിയിരുന്നു. ഒരുങ്ങിയിരിക്കൂ, ഞങ്ങള്‍ നിങ്ങളെ സെലക്ട് ചെയ്യും എന്നവര്‍ എന്നോട് പറഞ്ഞു'
Published on

ന്ത്യയുടെ ഭാവി താരം, ഇന്ത്യയുടെ ഭാവി നായകന്‍...2012ലെ അണ്ടര്‍ 19 ലോകകപ്പ് ജയിച്ചതിന് പിന്നാലെ ഉന്മുക്ത് ചന്ദില്‍ വലിയ പ്രതീക്ഷകളായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്. കോഹ് ലിയുമായി ഉന്മുക്തിനെ താരതമ്യം ചെയ്ത് വിലയിരുത്തലുകള്‍ ഉയര്‍ന്നു. എന്നാല്‍ എട്ട് വര്‍ഷം പിന്നിടുമ്പോള്‍ എവിടേയും എത്താതെ ഉന്മുക്ത് മറഞ്ഞു. 

വലിയ പ്രതീക്ഷകള്‍ക്ക് ശേഷം ജീവിതം മാറി മറിഞ്ഞ വിതത്തെ കുറിച്ച് പറയുകയാണ് ഉന്‍മുക്ത്. ഞാന്‍ അണ്ടര്‍ 19 കളിക്കുന്നതിന് നാല് വര്‍ഷം മുന്‍പ് കോഹ് ലി കിരീടം ഉയര്‍ത്തുന്നത് കണ്ടു. അത് വലിയ പ്രചോദനമായിരുന്നു. കഥകളെല്ലാം വ്യത്യസ്തമാവുമെന്ന് എനിക്കറിയാം. എങ്കിലും അണ്ടര്‍ 19 ലോക കിരീടം ജയിക്കുന്നത് പ്രാധാന്യത്തോടെയാണ് ഞാന്‍ കണ്ടത്, ഉന്മുക്ത് പറയുന്നു. 

ലോക കിരീടം നേടിയതിന് ശേഷം എനിക്ക് അവസരങ്ങള്‍ ലഭിച്ചു. ഇന്ത്യ എയ്ക്ക് വേണ്ടി ഞാന്‍ കളിച്ചു. 2016 വരെ ഇന്ത്യ എയുടെ നായകനായിരുന്നു. ഞാന്‍ റണ്‍സ് കണ്ടെത്തിയിരുന്നു. ഒരുങ്ങിയിരിക്കൂ, ഞങ്ങള്‍ നിങ്ങളെ സെലക്ട് ചെയ്യും എന്നവര്‍ എന്നോട് പറഞ്ഞു. അതില്‍ പ്രശ്‌നമില്ല. കളിച്ചിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു, ഇങ്ങനെ ചെയ്യുമായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല...

ആ സമയം ടീം കോമ്പിനേഷനാണ് ഇന്ത്യ പ്രാധാന്യം നല്‍കിയിരുന്നത്. ഞാന്‍ നന്നായി കളിച്ചിരുന്ന സമയം സെവാഗം ഗംഭീറുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിരുന്നത്. അതിന് ശേഷം മികച്ച ഓപ്പണര്‍മാരെ ഇന്ത്യ തേടി, പക്ഷേ അപ്പോള്‍ എന്റെ ഫോം മോശമായിരുന്നു. സമയം വളരെ പ്രധാനപ്പെട്ടതാണ്...ഇന്ത്യന്‍ ടീമിലേക്ക് എത്താനായില്ലെങ്കിലും അനുഭവസമ്പത്ത് എനിക്ക് നേടാനായി..ഇതൊരു യാത്രയാണ്, ഉന്മുക്ത് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com