

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം കാണികളോട് കണ്ണീരണിഞ്ഞ് മാപ്പ് ചോദിച്ചു. പക്ഷേ മറ്റൊരു സീസണില്‍ കൂടി കാരിയസില്‍ വിശ്വാസം അര്‍പ്പിക്കാനുള്ള കരുത്ത് ആരാധകര്‍ക്കും ടീമിനുമില്ല. ഗോള്‍ വലയ്ക്ക് മുന്‍പില്‍ ഏറ്റവും മികച്ചതിനെ തേടിയുള്ള ക്ലോപ്പിന്റെ അന്വേഷണം സീരി എയിലെ ഹീറോ ആലിസണിലെത്തി. ചെല്‍സിയേയും റയലിനേയും വെട്ടി ഒടുവില്‍ റെക്കോര്‍ഡ് തുകയ്ക്ക് അവര്‍ ആന്‍ഫീല്‍ഡിലേക്ക് റാഞ്ചുകയും ചെയ്തു.
2013ലായിരുന്നു ആലിസണ്‍ രാജ്യാന്തര തലത്തിലേക്ക് എത്തുന്നത്. ദിഡയ്ക്ക് പിന്നില്‍ നിഴലായി ബ്രസീല്‍ ടീമില്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 7.5മില്യണ്‍ യൂറോയ്ക്ക് റോമയിലേക്ക്. ആദ്യ സീസണില്‍ സീരി എയില്‍ ആലിസണിനെ ഗോള്‍ വല കാക്കാന്‍ റോമ ഇറക്കിയില്ല.
എന്നാല്‍ ലുസിയാനോ സ്പലെറ്റി റോമ പരിശീലകനായി എത്തിയതോടെ ആലിസണ്‍ അവരുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി ഉയര്‍ന്നു. സീസണിലെ രണ്ടാമത്തെ മികച്ച പ്രതിരോധം തീര്‍ത്തത് റോമയായിരുന്നു. അതിന് ടീമിനെ പ്രാപ്തമാക്കിയത് ആലിസണിന്റെ കഴിവും.
ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ തടയുക മാത്രമല്ല, ഏറ്റവും അപകടകാരിയായ ഷോട്ടുകളും ആലിസണിന് മുന്നില്‍ തോറ്റു മടങ്ങി. 79.26 ശതമാനമാണ് ആലിസണിന്റെ സേവ് പെര്‍സന്റേജ്. ശരിയായ പൊസിഷനില്‍ നിന്ന് പന്ത് വരാന്‍ സാധ്യതയുള്ള സ്‌പേസിന് ആലിസണ്‍ തടയിടുന്നു.
സേവുകളില്‍ മുന്‍പില്‍ നില്‍ക്കുന്നവര്‍
ജന്‍ ഒബ്ലാക്ക്(അത്‌ലറ്റിക്കോ മാഡ്രിഡ്)-83 ശതമാനം
ഡേവിഡ് ഡെ സയ(മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)- 80 ശതമാനം
ആലിസണ്‍(റോമ)- 79 ശതമാനം
നെതോ(വലന്‍സിയ)-77 ശതമാനം 
ലോങ് റേഞ്ച് പാസുകളിലാണ് പിന്നെ ആലിസണിന്റെ മികവ്. മാഞ്ചസ്റ്റര്‍ സിറ്റി താരം എഡേഴ്‌സന് ഒപ്പം ബോള്‍ ഡിസ്ട്രിബ്യൂഷന്റെ കാര്യത്തില്‍ ആലിസണ്‍ നില്‍ക്കും. സ്‌ട്രൈക്കറുടെ ഭാഗത്ത് നിന്നായിരിക്കും ആ സമയം ആലിസണ്‍ ചിന്തിക്കുക. ഫോര്‍വേര്‍ഡ് കളിച്ചു വരുന്ന താരം ഡ്രിബിള്‍ ചെയ്യാനാണോ, ഷോട്ട് ഉതിര്‍ക്കാനാണോ തുനിയുക എന്ന് ആലിസണ്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കും.
ഏത് ഡയറക്ഷനില്‍ ഗോള്‍ പോസ്റ്റിലേക്ക് അടിക്കണം, എത്ര ശക്തിയില്‍ എയറിലൂടെയോ, ഗ്രൗണ്ടിലൂടെയോ എന്നെല്ലാം സ്‌ട്രൈക്കറായി നിന്ന് ആലിസണ്‍ ചിന്തിക്കും.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍ത്ത ടീം 37 മത്സരങ്ങള്‍ കളിച്ചതില്‍ റോമ വഴങ്ങിയതാവട്ടെ 28 ഗോളുകള്‍. 17 ക്ലീന്‍ ഷീറ്റ്‌സും. കാരിയസുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് മുന്‍പില്‍ തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates