എന്നെ സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റനാക്കണം, തന്റെ പേര് മുന്‍പോട്ട് വെച്ച് കേശവ് മഹാരാജ്

ഡികോക്കിനെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നായകനാക്കിയെങ്കിലും ടെസ്റ്റിലെ നായകത്വം നല്‍കിയില്ല
എന്നെ സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റനാക്കണം, തന്റെ പേര് മുന്‍പോട്ട് വെച്ച് കേശവ് മഹാരാജ്
Updated on
1 min read

സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്റെ പേര് സ്വയം മുന്‍പോട്ട് വെച്ച് സ്പിന്നര്‍ കേശവ് മഹാരാജ്. ഫെബ്രുവരിയില്‍ ഡുപ്ലസിസ് നായക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഡികോക്കിനെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നായകനാക്കിയെങ്കിലും ടെസ്റ്റിലെ നായകത്വം നല്‍കിയില്ല. 

ടെസ്റ്റിലെ നായക സ്ഥാനത്തേക്ക് സൗത്ത് ആഫ്രിക്ക പരിഗണിക്കുന്നവരില്‍ കേശവ് മഹാരാജിന്റെ പേര് ഇതുവരെയില്ലെന്നാണ് സൂചന. ടെമ്പ ബവുമ, മര്‍ക്രം, എല്‍ഗര്‍ എന്നിവരുടെ പേരാണ് ഉയര്‍ന്ന് വരുന്നത്. എന്നാല്‍ സൗത്ത് ആഫ്രിക്കയെ നയിക്കുക തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞാണ് കേശവ് മഹാരാജ് തന്റെ പേര് ഈ ചര്‍ച്ചകളിലേക്ക് ചേര്‍ക്കുന്നത്. 

മൂന്ന് ഫോര്‍മാറ്റിലും എനിക്ക് സൗത്ത് ആഫ്രിക്കയെ നയിക്കണം. ലോക കിരീടം എനിക്ക് കൈകളില്‍ ഉയര്‍ത്തണം. സൗത്ത് ആഫ്രിക്കയുടെ നായകനാവാനുള്ള ആഗ്രഹം എന്നോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് അറിയാമെന്നും കേശവ് മഹാരാജ് പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഡോള്‍ഫിന്‍ എന്ന ടീമിന്റെ ക്യാപ്റ്റനായി കേശവ് മഹാരാജ് ടീമിനെ പോയിന്റ് ടേബിളില്‍ ഒന്നാമതേക്ക് എത്തിച്ചിരുന്നു. 

ഇമ്രാന്‍ താഹീറിന്റെ പകരക്കാരനായി സൗത്ത് ആഫ്രിക്ക പരിഗണിക്കുന്ന കേശവ് മഹാരാജ് ബാറ്റിങ്ങിലും മികവ് കാണിച്ചിട്ടുണ്ട്. ഡോള്‍ഫിന് വേണ്ടി സെഞ്ചുറി നേടി ലിസ്റ്റ് എയിലെ തന്റെ ആദ്യ സെഞ്ചുറിയും താരമിവിടെ സ്വന്തമാക്കിയിരുന്നു. നായകനാവണം എന്ന കേശവ് മഹാരാജിന്റെ താത്പര്യം മുഖവിലക്കെടുക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com