എന്റെ പ്രിയപ്പെട്ട ഇടം ഏതെന്ന് നിങ്ങള്‍ക്കറിയില്ലേ? നിലപാട് വ്യക്തമാക്കി ഹസാര്‍ഡ്‌

ക്രിസ്റ്റ്യാനോ പോയ ഒഴിവിലേക്ക് ഹസാര്‍ഡിനെയാണ് റയല്‍ ലക്ഷ്യമിടുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
എന്റെ പ്രിയപ്പെട്ട ഇടം ഏതെന്ന് നിങ്ങള്‍ക്കറിയില്ലേ? നിലപാട് വ്യക്തമാക്കി ഹസാര്‍ഡ്‌
Updated on
1 min read

റയലിലേക്ക് ചേക്കേറാനുള്ള മോഹം വീണ്ടും പറഞ്ഞ് ഹസാര്‍ഡ്. ഈ സീസണോടെ ചെല്‍സിയില്‍ നിന്നും മറ്റൊരു കൂടാരത്തിലേക്ക് ഹസാര്‍ഡ് ചേക്കേറുമെന്ന് വ്യക്തമായിരുന്നു. ലോക കപ്പിലെ മികച്ച കളിയോടെ തന്റെ അടുത്ത തട്ടകം ഏതെന്ന് തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണാവകാശം ഹസാര്‍ഡിന്റെ കൈകളിലേക്കെത്തുന്നു. 

മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരങ്ങളില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴായിരുന്നു റയലിലേക്ക് ചേക്കേറാനുള്ള താത്പര്യം ഹസാര്‍ഡ് വീണ്ടും തുറന്നു പറഞ്ഞത്. 

ക്രിസ്റ്റ്യാനോ പോയ ഒഴിവിലേക്ക് ഹസാര്‍ഡിനെയാണ് റയല്‍ ലക്ഷ്യമിടുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെല്‍സിയിലെ ആറ് വര്‍ഷത്തെ വാസത്തിന് ശേഷം വ്യത്യസ്തമായ മറ്റ് പലതിനും പിന്നാലെ പോകേണ്ട സമയമാണ് ഇത്. ലോക കപ്പിന് ശേഷം പോകണമോ, വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും. ചെല്‍സിക്കായിരിക്കും തീരുമാനിക്കാന്‍ അവകാശമെന്നും ഹസാര്‍ഡ് പറയുന്നു. 

എല്ലാ ക്ലബുകളുമായും എന്നെ ബന്ധപ്പെടുത്തുന്നു. അടുത്ത ആഴ്ച വേണമെങ്കില്‍ ബയേണ്‍ ആയിരിക്കും നിങ്ങള്‍ പറയുക. നിങ്ങള്‍ക്ക് എന്റെ താത്പര്യം അറിയില്ലേ എന്നുമായിരുന്നു ഹസാര്‍ഡിന്റെ വാക്കുകള്‍.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com