'എന്റെ ഭാര്യയെ പോലെയാണ് മുരളി വിജയ്, അങ്ങനെയല്ല, ഇങ്ങനെയല്ല എന്ന് പറഞ്ഞ് നില്‍ക്കും, ക്രീസില്‍ വെച്ച് വഴക്കുണ്ടാക്കും'

'ഇങ്ങനെയല്ല എന്നെല്ലാം പറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണ് വിജയിയുടേത്. ക്രീസില്‍ വെച്ച് റണ്‍സ് എടുക്കാത്തപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവും'
'എന്റെ ഭാര്യയെ പോലെയാണ് മുരളി വിജയ്, അങ്ങനെയല്ല, ഇങ്ങനെയല്ല എന്ന് പറഞ്ഞ് നില്‍ക്കും, ക്രീസില്‍ വെച്ച് വഴക്കുണ്ടാക്കും'
Updated on
1 min read

മുംബൈ: തന്റെ ഭാര്യയെ പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ് എന്ന് ശിഖര്‍ ധവാന്‍. ക്രീസില്‍ വിജയിയുമായി തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാവും. വളരെ ബുദ്ധിമുട്ടാണ് വിജയിയെ മനസിലാക്കാന്‍. ശാന്തമായ മനസും, ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ വിജയിയെ മനസിലാക്കാന്‍ സാധിക്കുകയുള്ളെന്നും ധവാന്‍ പറയുന്നു. 

അശ്വിനൊപ്പം ലൈവിലെത്തിയപ്പോഴാണ് ധവാന്റെ പ്രതികരണം. മുരളി വിജയിയെ എനിക്ക് അടുത്തറിയാം. അങ്ങനെയല്ല, ഇങ്ങനെയല്ല എന്നെല്ലാം പറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണ് വിജയിയുടേത്. ക്രീസില്‍ വെച്ച് റണ്‍സ് എടുക്കാത്തപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവും. എന്നാലത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് മുരളി വിജയ് എന്നും ധവാന്‍ പറഞ്ഞു. 

ടെസ്റ്റില്‍ മുരളി വിജയിക്കൊപ്പം 289 റണ്‍സിന്റെ ഓപ്പണിങ് ധവാന്‍ സൃഷ്ടിച്ചിട്ടുണ്ട്. അന്ന് പലപ്പോഴും വിജയി പറഞ്ഞത് എന്താണെന്ന് ആ സമയം എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം മനസിലാവുന്നുണ്ട്. കമന്ററിയില്‍ തനിക്ക് മികവ് കാണിക്കാനാവുമെന്നും ധവാന്‍ പറയുന്നു. 

എനിക്ക് നല്ല നര്‍മ ബോധമുണ്ട്. കമന്ററിയിലേക്ക് കടക്കുമ്പോള്‍ അതെന്നെ സഹായിക്കും. പ്രത്യേകിച്ച് ഹിന്ദിയില്‍. കമന്റേറ്ററല്ലാതെ എനിക്ക് മോട്ടിവേഷണല്‍ സ്പീക്കറാവാം. ഓടക്കുഴലും ഞാന്‍ വായിക്കും. ക്രിക്കറ്റിന് ശേഷം എനിക്ക് ഇറങ്ങി തിരിക്കാന്‍ ഒരുപാട് മേഖലകളുണ്ട്, ധവാന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com