ഏഴ് താരങ്ങളെ നല്‍കാം; ഹാളണ്ടിനെ തരു; പുതിയ ഓഫറുമായി റയല്‍ മാഡ്രിഡ്

ഏഴ് താരങ്ങളെ നല്‍കാം; ഹാളണ്ടിനെ തരു; പുതിയ ഓഫറുമായി റയല്‍ മാഡ്രിഡ്
ഏഴ് താരങ്ങളെ നല്‍കാം; ഹാളണ്ടിനെ തരു; പുതിയ ഓഫറുമായി റയല്‍ മാഡ്രിഡ്
Updated on
1 min read

മാഡ്രിഡ്: ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പുതിയ സെന്‍സേഷന്‍ നോര്‍വെയുടെ എര്‍ലിങ് ഹാളണ്ടിനായി ലോക ഫുട്‌ബോളിലെ പ്രമുഖ ക്ലബുകള്‍ രംഗത്തുണ്ട്. ജര്‍മന്‍ കരുത്തരുടെ നിരയിലെത്തിയത് മുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയാണ് 19കാരനായ ഹാളണ്ട് കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയനായത്.

ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്‌സിഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരാണ് താരത്തെ ടീമിലെത്തിക്കാന്‍ കടുത്ത ശ്രമം നടത്തുന്നത്. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ഹാളണ്ടിനെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതേസമയം ബൊറൂസിയ യുവ താരത്തിനിട്ട വിലയാണ് റയലിനെ പിന്നോട്ടടിപ്പിച്ചിരിക്കുന്നത്.

വിലയുടെ കാര്യത്തിലെ പ്രതിസന്ധി ഒഴിവാക്കാന്‍ മറ്റൊരു ഓഫര്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ഇപ്പോള്‍ റയല്‍. തങ്ങളുടെ ഏഴ് താരങ്ങളില്‍ ആരെ വേണമെങ്കിലും ഡോര്‍ട്മുണ്ടിന് നല്‍കാമെന്നാണ് റയല്‍ പറയുന്നത്. ഈ ഓഫര്‍ അവര്‍ സ്വീകരിക്കുമെന്നും റയല്‍ പ്രതീക്ഷിക്കുന്നു.

ഓസ്‌ക്കാര്‍ റോഡ്രിഗസ്, ഡാനി സെബല്ലോസ്, ആല്‍വരോ ഒഡ്രിയോസോള, ബ്രഹിം ഡയസ്, ലുക്കാസ് വാസ്‌ക്വസ്, മരിയാനോ ഡയസ്, തകെഫുസ കുബോ എന്നിവരാണ് റയല്‍ വില്‍ക്കാനായി തീരുമാനിച്ചിരിക്കുന്ന താരങ്ങള്‍. ഇതില്‍ പല താരങ്ങളും നിലവില്‍ വിവിധ യൂറോപ്യന്‍ ടീമുകള്‍ക്കായി വായ്പാടിസ്ഥാനത്തില്‍ കളിക്കുന്നവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com