ഐപിഎല്‍ വാതുവെപ്പില്‍ കുറ്റം സമ്മതിച്ച് അര്‍ബാസ് ഖാന്‍; ആറ് വര്‍ഷമായി ഐപിഎല്‍ വാതുവെപ്പ് തുടരുന്നു

സോനു ജലാനേയും അര്‍ബാസ് ഖാനേയും നേര്‍ക്കുനേര്‍ ഇരുത്തിയായിരുന്നു താനെ പോലീസ് ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്
ഐപിഎല്‍ വാതുവെപ്പില്‍ കുറ്റം സമ്മതിച്ച് അര്‍ബാസ് ഖാന്‍; ആറ് വര്‍ഷമായി ഐപിഎല്‍ വാതുവെപ്പ് തുടരുന്നു
Updated on
1 min read

ഐപിഎല്‍ വാതുവെപ്പില്‍ കുറ്റം സമ്മതിച്ച് നടനും സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍. ഐപിഎല്‍ വാതുവെപ്പില്‍ ഭാഗമായെന്നും 2.86 കോടി രൂപ വാതുവെപ്പിലൂടെ ഇടപാടുകാര്‍ കൈക്കലാക്കിയെന്നുമാണ് അര്‍ബാസ് ഖാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ആറ് വര്‍ഷമായി ഐപിഎല്‍ വാതുവെപ്പില്‍ താന്‍ ഭാഗമായെന്നാണ് താനെ പൊലീസിനോട് അര്‍ബാസ് ഖാന്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. വാതുവെപ്പ് ടീമിലെ പ്രധാനിയായ സോനു ജലന്‍ 2.80 കോടി രൂപ തനിക്ക് തിരികെ തരാന്‍ തയ്യാറായില്ലെന്നും, പണം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുതയായിരുന്നു എന്നും അര്‍ബാസ് ഖാന്‍ പൊലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. 

സോനു ജലാനേയും അര്‍ബാസ് ഖാനേയും നേര്‍ക്കുനേര്‍ ഇരുത്തിയായിരുന്നു താനെ പോലീസ് ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അര്‍ബാസ് ഖാനെ കഴിഞ്ഞ ദിവസം താനെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താരം കുറ്റസമ്മതം നടത്തിയത്. 

ഡി കമ്പനിയിലെ പ്രധാന കണ്ണിയായ സോനു ജലാനെ പിടികൂടാന്‍ പൊലീസിന് സാധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അര്‍ബാസ് ഖാനെ കൂടാതെ വേറെയും ബോളിവുഡ് പേരുകള്‍ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെയ് 15ന് മുംബൈയില്‍ വെച്ചായിരുന്നു സോനു ജലാന്‍ ഉള്‍പ്പെടെ റാക്കറ്റിലെ നാല് പേരെ താനെ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com