ഐപിഎല്ലില്‍ മുംബൈക്ക് വിജയം

ഐ.പി.എല്ലില്‍  182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈക്ക് വിജയം
ഐപിഎല്ലില്‍ മുംബൈക്ക് വിജയം
Updated on
1 min read

മുംബൈ: ഐ.പി.എല്ലില്‍  182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈക്ക് പതിമൂന്ന് റണ്‍സിന്റെ വിജയം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത167 റണ്‍സ് നേടി. കൊല്‍ക്കത്ത നിരയില്‍ റോബിന്‍ ഉത്തപ്പയാണ് ടോപ്‌സേ്കാറര്‍. 35 പന്തില്‍നിന്നാണ് 54 റണ്‍സ് നേടിയത്. ദിനേഷ് കാര്‍ത്തിക് (32)നീതീഷ് റാണ (31) ക്രിസ് ലിന്‍ ( 17) നേടി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 181 റണ്‍സ് എടുത്തു. 39 പന്തില്‍ 59 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് 28 പന്തില്‍ 43 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ 20 പന്തില്‍ 35 റണ്‍സും എടുത്തു.  ഒപ്പണര്‍മാരായ എവിന്‍ ലൂയിസും സൂര്യകുമാര്‍ യാദവും മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. അര്‍ധസെഞ്ചുറി നേടി സൂര്യ കൂമാര്‍ യാദവ് സീസണിലെ നാലാം അര്‍ധശതകമാണ് തന്റെ പേരില്‍ കുറിച്ചത്. രോഹിത് ശര്‍മ പതിനൊന്നും കുണാല്‍ പാണ്ഡ്യ പതിനാലും ജെ.പി. ഡുമിനി പതിമൂന്നും റണ്‍സെടുത്തു. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരേന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com