ഐപിഎൽ; ബാറ്റിങിലും ബൗളിങിലും തിളങ്ങാൻ പോകുന്നത് ഈ രണ്ട് യുവ താരങ്ങളെന്ന് മൈക്കൽ വോൺ

ഇന്ത്യൻ മണ്ണിലെ പോരിൽ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് വോണ്‍ സാധ്യത കല്‍പിക്കുന്നത്
ഐപിഎൽ; ബാറ്റിങിലും ബൗളിങിലും തിളങ്ങാൻ പോകുന്നത് ഈ രണ്ട് യുവ താരങ്ങളെന്ന് മൈക്കൽ വോൺ
Updated on
1 min read

ചെന്നൈ: ഐപിഎല്‍ 12ാം സീസണിന് ഇന്ന് തുടങ്ങുമ്പോൾ ആരാധകരെ കാത്തിരിക്കുന്നത് വിസ്ഫോടന ബാറ്റിങ് നിമിഷങ്ങളും വിസ്മയപ്പിക്കുന്ന ബൗളിങ് തന്ത്രങ്ങളുമാണ്. ആരാകും ഇത്തവണ ബാറ്റിങിലും ബൗളിങിലും തിളങ്ങാൻ പോകുന്നതെന്ന ആകാംക്ഷയും ഓരോ ക്രിക്കറ്റ് പ്രേമിക്കുമുണ്ടാകും. 

ആരാകും ഇത്തവണത്തെ ഓറഞ്ച് ക്യാപിനും പർപ്പിൾ ക്യാപിനും അർഹരാവുകയെന്ന വിലയിരുത്തലുകളും പ്രവചനങ്ങളും ഇപ്പോൾ തന്നെ വന്നുകൊണ്ടിരിക്കുന്നു. മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ തന്റെ നിരീക്ഷണവുമായി ഇപ്പോൾ രം​ഗ​ത്തെത്തി. ഇന്ത്യൻ മണ്ണിലെ പോരിൽ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് വോണ്‍ സാധ്യത കല്‍പിക്കുന്നത്. 

കഴിഞ്ഞ സീസണില്‍ റണ്‍ വേട്ടയില്‍ രണ്ടാമതെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്ത് ബാറ്റ്സ്മാൻമാരിൽ ഇക്കുറി മുന്നിലെത്തുമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. 14 മത്സരങ്ങളില്‍ 684 റണ്‍സാണ് കഴിഞ്ഞ സീസണിൽ പന്ത് അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ തിളങ്ങിയ കെല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ കുല്‍ദീപ് യാദവിനാണ് ബൗളര്‍മാരില്‍ വോണ്‍ സാധ്യത നല്‍കുന്നത്. കഴിഞ്ഞ തവണ 17 വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com