ഐലീഗ്: ബെംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും

കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്താന്‍ ബെഗളൂരു എഫ്‌സിക്ക് ജയിക്കണം
ഐലീഗ്: ബെംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും
Updated on
1 min read

ബെംഗളൂരു: ഐ ലീഗിന്റെ 11ാം റൗണ്ട് മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്‌സി ശക്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. നാളെ ബെംഗളൂരു എഫ്‌സി ഹോംഗ്രൗണ്ട് ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. 

ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ദി ബ്ലൂസിനെ ഈസ്റ്റ്ബംഗാളുമായി മത്സരിക്കാനിറക്കുക. കാരണം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടീം ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. മാത്രവുമല്ല പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനേക്കാള്‍ എട്ട് പോയിന്റ് കുറവുമാണ് ബെംഗളൂരുവിന്. ഒന്‍പത് കളികളില്‍ നിന്ന് മൂന്ന് ജയമാണ് ടീമിന്റെ ഇതുവരെയുള്ള നേട്ടം. പത്ത് മത്സരങ്ങളില്‍ ആറിലും വിജയിച്ചാണ് ഈസ്റ്റ് ബെംഗാള്‍ ബെംഗളൂരുവിലെത്തുന്നത്.

തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ബെംഗളൂരുവിന് ഐലീഗില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഈസ്റ്റ് ബംഗാളുമായി ജയിച്ച് ഐ ലീഗ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പാണ് ബെംഗളൂരു നടത്തിക്കൊണ്ടിരിക്കുന്നത്.

എട്ട് തവണയാണ് ഇതിന് മുമ്പ് ഇരു ടീമുകളും ഇതിന് മുമ്പ് മുഖാമുഖം കണ്ടത്. ഇതില്‍ അഞ്ചിലും വിജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു. ലീഗില്‍ ഇതുവരെ 18 ഗോളുകള്‍ സ്‌കോര്‍ ചെയ്ത് മികച്ച ഫോമിലാണ് ഈസ്റ്റ്ബംഗാള്‍. കടുപ്പമാണെന്നറിയാമെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ലെന്നാണ് ബെംഗളൂരു എഫ്‌സി താരം സികെ വിനീത് അഭിപ്രായപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com