ഐസിസി തലവനാവാന്‍ ഏറ്റവും യോഗ്യന്‍ ഗാംഗുലി, ഞാന്‍ ദാദയുടെ കടുത്ത ആരാധകനാണ്: സംഗക്കാര

ഐസിസി തലവനാവാന്‍ ഏറ്റവും യോഗ്യന്‍ ഗാംഗുലി, ഞാന്‍ ദാദയുടെ കടുത്ത ആരാധകനാണ്: സംഗക്കാര

മാറ്റം കൊണ്ടുവരാന്‍ തീര്‍ച്ചയായും ഗാംഗുലിക്ക് കഴിയും. ഹൃദയത്തില്‍ ക്രിക്കറ്റിനോട് അത്രയും താത്പര്യമുള്ള വ്യക്തിയാണ്
Published on

കൊളംബോ: ഐസിസി പ്രസിഡന്റ് സ്ഥാനത്തിന് ഇണങ്ങുന്ന വ്യക്തിയാണ് സൗരവ് ഗാംഗുലിയെന്ന് ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാര. ഗാംഗുലി എന്ന ക്രിക്കറ്റ് താരത്തിന്റെ ആരാധകനാണ് എന്നതിനൊപ്പം കൗശലം നിറച്ച ഗാംഗുലിയുടെ ക്രിക്കറ്റ് തലച്ചോറിന്റേയും ആരാധകനാണ് താനെന്ന് സംഗക്കാര പറഞ്ഞു. 

മാറ്റം കൊണ്ടുവരാന്‍ തീര്‍ച്ചയായും ഗാംഗുലിക്ക് കഴിയും. ഹൃദയത്തില്‍ ക്രിക്കറ്റിനോട് അത്രയും താത്പര്യമുള്ള വ്യക്തിയാണ്. ബിസിസിഐ പ്രസിഡന്റോ, ഇസിബി, എസ്എല്‍സി അല്ലെങ്കില്‍ ഐസിസി തലവനായത് കൊണ്ടോ അതില്‍ മാറ്റം വരേണ്ടതില്ലെന്നും സംഗക്കാര പറഞ്ഞു. 

ഐസിസി തലവനാവുമ്പോള്‍ എവിടെ നിന്നാണോ ഞാന്‍ വരുന്നത് എന്നതല്ല വിഷയം. രാജ്യാന്തര തലത്തില്‍ ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കണം. ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഗുണമാവുന്ന തീരുമാനമെടുക്കണം, സംഗക്കാര പറഞ്ഞു. ബിസിസിഐ തലവനാവുന്നതിന് മുന്‍പും ലോകത്തിലെ വിവിധ ഭാഗങ്ങളിലെ കളിക്കാരുമായി ഗാംഗുലി ബന്ധം നിലനിര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യനാണ്...

നേരത്തെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രെയിം സ്മിത്തും ഗാംഗുലിയെ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ എതിര്‍ക്കില്ലെന്ന് സിഎസ്എ സിഇഒ ജാക്‌സ് ഫൗളും വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com