ഒബ്രിയന്‍ പറത്തിയത് എട്ട് കൂറ്റന്‍ സിക്‌സ്, അതിലൊന്ന് സ്വന്തം കാറിന്റെ ചില്ല് തകര്‍ത്തു, അതും രണ്ടാം വട്ടം

ഒബ്രിയന്‍ പറത്തിയത് എട്ട് കൂറ്റന്‍ സിക്‌സ്, അതിലൊന്ന് സ്വന്തം കാറിന്റെ ചില്ല് തകര്‍ത്തു, അതും രണ്ടാം വട്ടം

37 പന്തില്‍ നിന്ന് വെടിക്കെട്ട് നടത്തി 82 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിലാണ് സംഭവം
Published on

സിക്‌സ് പറത്തി സ്വന്തം കാറിന്റെ ചില്ല് തന്നെ പൊട്ടിച്ച് അയര്‍ലാന്‍ഡ് ബാറ്റ്‌സ്മാന്‍ കെവിന്‍ ഒബ്രിയന്‍. അയര്‍ലാന്‍ഡിലെ ഡൊമസ്റ്റിക് ട്വന്റി20 മത്സരത്തില്‍ 37 പന്തില്‍ നിന്ന് വെടിക്കെട്ട് നടത്തി 82 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിലാണ് സംഭവം. 

എട്ട് സിക്‌സുകളാണ് അവിടെ ഒബ്രിയാന്റെ ബാറ്റില്‍ നിന്ന് വന്നത്. അതിലൊന്ന് പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഒബ്രിയാന്റെ തന്നെ കാറിന്റെ ചില്ല് പൊട്ടിച്ചു. അയര്‍ലാന്‍ഡ് ക്രിക്കറ്റ് ആണ് ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

ഞങ്ങളുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോഴാണ് എന്റെ കാറിന്റെ ചില്ല് തന്നെയാണ് ഞാന്‍ തകര്‍ത്തത് എന്ന് മനസിലായത്. സാധാരണ ഗ്രൗണ്ടിനോട് ചേര്‍ന്ന് താന്‍ കാര്‍ പാര്‍ക്ക് ചെയ്യാറില്ലെന്നും ഒബ്രിയാന്‍ പറഞ്ഞു. ഇത് രണ്ടാം വട്ടമാണ് തന്റെ സിക്‌സിലൂടെ ഒബ്രിയാന്‍ കാറിന്റെ ചില്ല തകര്‍ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com