ഒരു അങ്കത്തിനുണ്ടോ? ദി ഗ്രേറ്റ് ഖലിക്കൊപ്പം ഇന്ത്യന്‍ നായകന്‍

ദി ഗ്രേറ്റ് ഖലിക്ക് ഒപ്പമുള്ള ഫോട്ടോയാണ് കോഹ് ലി ആരാധകരുമായി പങ്കുവെച്ചത്
ഒരു അങ്കത്തിനുണ്ടോ? ദി ഗ്രേറ്റ് ഖലിക്കൊപ്പം ഇന്ത്യന്‍ നായകന്‍
Updated on
1 min read

രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ ചുരുട്ടികെട്ടിയതിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പ്രത്യക്ഷപ്പെട്ടത് ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ക്കൊപ്പമാണ്. വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയ്ന്‍മെന്റിലെ അങ്കക്കാരനായിരുന്ന ദി ഗ്രേറ്റ് ഖലിക്ക് ഒപ്പമുള്ള ഫോട്ടോയാണ് കോഹ് ലി ആരാധകരുമായി പങ്കുവെച്ചത്. 

ഏഴടിക്ക് മുകളില്‍ ഉയരവും, 157 കിലോ ഭാരവുമുള്ള ദിലീപ് സിങ്‌ റാണയെന്ന ഖലിക്കൊപ്പം കൈകൊടുത്ത് നില്‍ക്കുന്ന കോഹ് ലിയുടെ മുഖത്തെ ഭാവമാണ് ആരാധകരെ ചിരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ടാമത്തെ റെസ്ലറാണ് ഖലി. 2007ല്‍ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനുമായിരുന്നു.


വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ് പോലൊരു വലിയ ലീഗിന്റെ ഭാഗമായ ആദ്യ ഇന്ത്യക്കാരനാണ് ഖലി. ഈ ഗുസ്തിപിടുത്തത്തിന് ഇറങ്ങുന്നതിന് മുന്‍പ് പഞ്ചാബ് പൊലീസിലായിരുന്നു ഖലിയുടെ ജോലി. 

മൂന്നാം ടെസ്റ്റ് കടുപ്പമാകും

ഒരു ദിനം ബാക്കി നില്‍ക്കെയായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ജയവും പരമ്പര നേട്ടവും. ഇത് രണ്ടാം തവണയാണ് ഇന്ത്യ ശ്രീലങ്കയില്‍ തുടര്‍ച്ചയായി ടെസ്റ്റ് പരമ്പര നേടുന്നത്. എന്നാല്‍ പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടുതള്‍ കരുതിയിരിക്കണമെന്ന സൂചനയാണ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നല്‍കിയത്. 

ആദ്യ ഇന്നിങ്‌സില്‍ ലങ്കന്‍ താരങ്ങളെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാനായെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ കുസാല്‍ മെന്‍ഡിസും, കരുണാരത്‌നെ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com