ഒറ്റക്കയില്‍ പറന്ന് പിടിച്ച് യൂസഫ് പഠാന്‍, തകര്‍പ്പന്‍ ക്യാച്ചില്‍ ഞെട്ടി റാഷിദ്; പഠാന്മാരുടെ കയ്യിലും മാജിക്ക് എന്ന് ഇര്‍ഫാന്‍

ഒറ്റക്കയില്‍ പറന്ന് പിടിച്ച് യൂസഫ് പഠാന്‍, തകര്‍പ്പന്‍ ക്യാച്ചില്‍ ഞെട്ടി റാഷിദ്; പഠാന്മാരുടെ കയ്യിലും മാജിക്ക് എന്ന് ഇര്‍ഫാന്‍

ഗോവന്‍ നായകന്‍ ദര്‍ശന്‍ മിസലിനെ പുറത്താക്കാനാണ് എക്‌സ്ട്രാ കവറില്‍ നിന്ന് യൂസഫ് തകര്‍പ്പന്‍ ക്യാച്ചെടുത്തത്
Published on

ക്ഷിയാണോ? അല്ല, അത് യൂസഫ് പഠാന്‍ ആണ്....ഒറ്റക്കയില്‍ പറന്ന പിടിച്ച ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന യൂസഫ് പഠാനെ അഭിനന്ദിച്ചെത്തുകയാണ് സഹോദരന്‍ ഇര്‍ഫാന്‍ പഠാന്‍. സയിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു യൂസഫ് പഠാന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്.

ഗോവന്‍ നായകന്‍ ദര്‍ശന്‍ മിസലിനെ പുറത്താക്കാനാണ് എക്‌സ്ട്രാ കവറില്‍ നിന്ന് യൂസഫ് തകര്‍പ്പന്‍ ക്യാച്ചെടുത്തത്. യൂസഫിന്റെ തകര്‍പ്പന്‍ ക്യാച്ച് വന്ന നിമിഷം പങ്കുവെച്ചാണ് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററിലെത്തിയത്. ഇത് പക്ഷിയാണോ? അല്ല, യൂസഫ് പഠാനാണ് അത്. പ്രീസീസണിന് മുന്‍പുള്ള നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ ഫലം കാണുന്നു എന്നാണ് യൂസഫ് പഠാനെ അഭിനന്ദിച്ച് ഇര്‍ഫാന്‍ എഴുതിയത്.

ഇര്‍ഫാന്റെ ട്വീറ്റ് പങ്കുവെച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ യൂസഫിന്റെ സഹതാരം റാഷിദ് ഖാവുമെത്തി. റാഷിദിന്റെ ട്വീറ്റിന്, പത്താന്‍മാരുടെ കൈകള്‍ക്കും മാന്ത്രികശക്തിയുണ്ടെന്നാണ് ഇര്‍ഫാന്‍ മറുപടി നല്‍കിയത്. മത്സര ഫലത്തിലേക്ക് എത്തിയാല്‍ യൂസഫ് പഠാന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നെങ്കിലും ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഗോവയ്‌ക്കെതിരെ ബറോഡ തോല്‍വി വഴങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com