ഓസീസിന്റെ ഇന്ത്യന്‍ പര്യടനം, പണി പന്തിനല്ല, സെവാഗിനാണ്; ബേബിസിറ്ററില്‍ പരസ്യവുമായി സെവാഗ്‌

രണ്ട് ട്വന്റി20യിവും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക
ഓസീസിന്റെ ഇന്ത്യന്‍ പര്യടനം, പണി പന്തിനല്ല, സെവാഗിനാണ്; ബേബിസിറ്ററില്‍ പരസ്യവുമായി സെവാഗ്‌
Updated on
1 min read

ബേബിസിറ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ യുവതാരം റിഷഭ് പന്താകും നമ്മളില്‍ പലരുടേയും ഓര്‍മയിലേക്കെത്തുക. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ പ്രധാന എന്റര്‍ടെയ്ന്‍മെന്റുകളില്‍ ഒന്നായിരുന്നു അത്. ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗാണ് ബേബിസിറ്ററായി എത്തുന്നത്. 

ഇന്ത്യന്‍ പര്യടനത്തിനായി ഓസ്‌ട്രേലിയ വരുന്നു എന്നതാണ് സംഭവം. ഓസ്‌ട്രേലിയന്‍ ജേഴ്‌സി ധരിച്ച കുഞ്ഞുങ്ങള്‍ക്ക് സെവാഗ് ബേബിസിറ്ററായി വരുന്നതാണ് പര്യടനത്തിന്റെ വരവറിയിച്ചുള്ള പരസ്യം. പരസ്യം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. രണ്ട് ട്വന്റി20യിവും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക. മത്സരങ്ങള്‍ ഫെബ്രുവരി 24ന് ആരംഭിക്കും.

ഓസീസ്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ പെയ്‌നും, പന്തും തമ്മിലുണ്ടായ സ്ലെഡ്ജിങ്ങാണ് ബേബിസിറ്റര്‍ തമാശകള്‍ക്ക് തുടക്കമിട്ടത്. ധോനി ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ നിനക്ക് എന്റെ കുട്ടികളുടെ ബേബിസിറ്ററാവാം എന്നായിരുന്നു പന്തിനോട് പെയ്ന്‍ പറഞ്ഞത്. പിന്നാലെ പന്ത് തന്റെ കുഞ്ഞുകളെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ പെയ്‌നിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com