കപാലിയെ മറികടന്ന് നസീം ഷാ ; ഹാട്രിക്, റെക്കോഡ്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഷായുടെ ചരിത്ര നേട്ടം
കപാലിയെ മറികടന്ന് നസീം ഷാ ; ഹാട്രിക്, റെക്കോഡ്
Updated on: 
1 min read

റാവല്‍പിണ്ടി : ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഇനി പാകിസ്ഥാന്റെ നസീം ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഷായുടെ ചരിത്ര നേട്ടം.

38-ാം ഓവറിലെ നാലാംപന്തില്‍ നജുമുള്‍ ഹുസൈന്‍ ഷാന്റോ, അഞ്ചാം പന്തില്‍ തായ്ജുള്‍ ഇസ്ലാം, ആറാം പന്തില്‍ മഹ്മുദുല്ല എന്നിവരാണ് നസീം ഷായുടെ ഇരകളായത്. റെക്കോഡ് തിരുത്തിക്കുറിക്കുമ്പോള്‍ 16 വര്‍ഷവും 359 ദിവസവുമാണ് നസീമിന്റെ പ്രായം.

ബംഗ്ലാദേശിന്റെ അലോക് കപാലിയുടെ റെക്കോഡാണ് നസീം മറികടന്നത്. 2003 ല്‍ കപാലി ഹാട്രിക് നേടുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. ടെസ്റ്റില്‍ പാകിസ്ഥാന്‍ വന്‍ ജയത്തിലേക്ക് നീങ്ങുകയാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 126 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇപ്പോഴും 86 റണ്‍സ് പിന്നിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 233 ന് പുറത്തായിരുന്നു. പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 445 റണ്‍സ് എടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER