കപില്‍ ദേവ് തിരിച്ചു വരുന്നു, ആശുപത്രി കിടക്കയില്‍ നിന്ന് ചിരി നിറച്ച് ഇതിഹാസ താരം

മകള്‍ അമ്യയാണ് അദ്ദേഹത്തിന് ഒപ്പമുള്ളതെന്നും ചേതന്‍ ശര്‍മ ഫോട്ടോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു
കപില്‍ ദേവ് തിരിച്ചു വരുന്നു, ആശുപത്രി കിടക്കയില്‍ നിന്ന് ചിരി നിറച്ച് ഇതിഹാസ താരം
Updated on: 
1 min read

ന്യൂഡല്‍ഹി: ആശുപത്രി കിടക്കയില്‍ നിന്നും ചിരിയോടെ ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവ്. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വരുന്നതായി കപില്‍ ദേവ് തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയെ ലോക കിരീടത്തിലേക്ക് ആദ്യമായി എത്തിച്ച നായകന്റെ ഫോട്ടോയും വരുന്നത്. 

ഇന്ത്യന്‍ മുന്‍ താരം ചേതന്‍ ശര്‍മയാണ് കപിലിന്റെ ചിത്രം പങ്കുവെച്ചത്. കപില്‍ പാജി ഓപ്പറേഷന് ശേഷം സുഖമായിരിക്കുന്നു. മകള്‍ അമ്യയാണ് അദ്ദേഹത്തിന് ഒപ്പമുള്ളതെന്നും ചേതന്‍ ശര്‍മ ഫോട്ടോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. 

വെള്ളിയാഴ്ച രാത്രി 1 മണിയോടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചയോടെ കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹം ഉടനെ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാലും പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER