കളിയുടെ ഇടവേളയില്‍ കുഞ്ഞിനെ മുലയൂട്ടി വോളിബോള്‍ താരം; ചിത്രം വൈറല്‍

ഒരേ സമയം കായികതാരത്തിന്റെയും മാതൃത്തിന്റെ ഉത്തരവാദിത്തം കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് എല്ലാവരം പറയുന്നത്  
കളിയുടെ ഇടവേളയില്‍ കുഞ്ഞിനെ മുലയൂട്ടി വോളിബോള്‍ താരം; ചിത്രം വൈറല്‍
Updated on
1 min read

ഐസ്‌വാള്‍: മത്സരത്തിനിടെ വോളിബോള്‍ താരം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മിസോറാമിലെ ഒരു വോളിബോള്‍ താരമാണ് മിസോറാം സംസ്ഥാന ഗെയിംസില്‍ വോളിബോള്‍ മത്സരത്തിന്റെ  ഇടവേളയില്‍ കുഞ്ഞിനെ മുലയൂട്ടിയത്. 

നിങ്‌ലൂണ്‍ ഹംഗല്‍ എന്നയാളാണ് ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഏഴുമാസം പ്രായമായ കുട്ടിയെ മൂലയൂട്ടുന്നതിനായി കളിക്കളത്തില്‍ നിന്ന് അല്‍പ്പസമയം ഇടവേളയെടുത്തായിരുന്നു കുഞ്ഞിനെ മുലയൂട്ടിയത്. ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ ആയിരങ്ങളാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. താരത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് എത്തിയവരും ധാരാളം.

ഒരേ സമയം കായികതാരത്തിന്റെയും മാതൃത്തിന്റെ ഉത്തരവാദിത്തം കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ട കായിക മന്ത്രിയും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. മന്ത്രി ഹങ് ഗാല്‍ പതിനായിരം രൂപ പാരിതോഷികമായി നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com