കശ്യപിനെ തഴഞ്ഞു, ദേശീയ ക്യാംപിനൊപ്പം ചേരാതെ ഇടഞ്ഞ് സൈന നെഹ്‌വാള്‍

കശ്യപിനെ ഇന്ത്യയുടെ ടോക്യോ ഒളിംപിക്‌സിനുള്ള സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയിരുന്നു
കശ്യപിനെ തഴഞ്ഞു, ദേശീയ ക്യാംപിനൊപ്പം ചേരാതെ ഇടഞ്ഞ് സൈന നെഹ്‌വാള്‍
Updated on
1 min read


ന്യൂഡല്‍ഹി: ദേശിയ ക്യാംപിന് എത്താതെ ഇന്ത്യയുടെ ലണ്ടന്‍ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍. ഭര്‍ത്താവും, ബാഡ്മിന്റണ്‍ താരവുമായ പി കശ്യപിനെ ഇന്ത്യയുടെ ടോക്യോ ഒളിംപിക്‌സിനുള്ള സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സൈന മാറി നില്‍ക്കുന്നത്. 

ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവരെ ഹൈദരാബാദിലെ ഗോപിചന്ദ് നാഷണല്‍ അക്കാദമിയില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ബാഡ്മിന്റെ അസോസിയേഷന്‍ അനുവദിച്ചിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ക്യാംപ് തുടങ്ങിയത്. പകരം മറ്റൊരു ഇടത്ത് കശ്യപിനൊപ്പം സൈന പരിശീലനം ആരംഭിച്ചതായാണ് വിവരം.

എട്ട് പേരെ ടോക്യോ ഒളിംപിക്‌സിനുള്ള സാധ്യതാ താരങ്ങളായി തെരഞ്ഞെടുത്തതില്‍ പി വി സിന്ധു, കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, എന്‍ സിക്കി റെഡ്ഡി എന്നിവരാണ് പരിശീലനം ആരംഭിച്ചത്. ടോക്യോ ഒളിംപിക്‌സിലേക്ക് ഇനിയും യോഗ്യത നേടാന്‍ കശ്യപ്പിന് സാധിക്കുമെന്നാണ് കശ്യപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 

കശ്യപിന് വേണ്ടി സൈന അധികൃതരെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വരുന്ന ടോക്യോ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളില്‍ മികവ് കാണിച്ചാല്‍ യോഗ്യത നേടാനാവും എന്ന് വിശ്വാസമുണ്ടെന്ന് സായിക്കും ബാഡ്മിന്റണ്‍ അസോസിയേഷനും അയച്ച മെയിലില്‍ കശ്യപ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com