മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ കെ എല്‍ രാഹുലിന്റെ നായകത്വത്തെ വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹര്‍ദിക്കും പൊള്ളാര്‍ഡും ബാറ്റ് ചെയ്യുന്ന സമയം അവസാന ഓവര്‍ കൃഷ്ണപ്പ ഗൗതമിന് രാഹുല്‍ നല്‍കിയതാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്.
അവസാന ഓവറില്‍ പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് 25 റണ്‍സ് ആണ് അടിച്ചെടുത്തത്. ഈ ഗ്രൗണ്ടില്‍ 191 മികച്ച ടോട്ടലാണ്. രോഹിത്തിന്റെ മികച്ച ഇന്നിങ്‌സ്. ഹര്‍ദിക് പാണ്ഡ്യക്കും പൊള്ളാര്‍ഡിനും എതിരെ 20ാം ഓവറില്‍ ഓഫ് സ്പിന്നര്‍...മുഖത്ത് നിരാശാ ഭാവത്തില്‍ കൈമറച്ച് നില്‍ക്കുന്ന സ്‌മൈലിക്കൊപ്പം സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരം എന്ന് കെ എല്‍ രാഹുലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അതിന് തിരിച്ചടിയാണ് ഇപ്പോഴുണ്ടായ സച്ചിന്റെ വാക്കുകള്‍.
191 is a very competitive total on this ground. Brilliantly paced innings by @ImRo45. An off spinner to bowl against @hardikpandya7 and @KieronPollard55 in the 20th over!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates