കേമന്‍ ക്രിസ്റ്റ്യാനോയോ മെസിയോ? പെലെ, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ എന്നിവരുടെ മറുപടി ഇങ്ങനെ

ക്രിസ്‌റ്റിയാനോ സമ്പൂര്‍ണ ഫുട്‌ബോളറാണ്‌. പക്ഷേ എനിക്ക്‌ ഇഷ്ടപ്പെട്ട സ്റ്റൈല്‍ മെസിയുടേതാണ്‌ എന്ന്‌ റൊണാള്‍ഡിഞ്ഞോ
കേമന്‍ ക്രിസ്റ്റ്യാനോയോ മെസിയോ? പെലെ, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ എന്നിവരുടെ മറുപടി ഇങ്ങനെ
Updated on: 
1 min read


GOAT ഡിബേറ്റ്‌ ആരാധകര്‍ക്കിടയില്‍ എന്നും വാശിയേറിയ ചര്‍ച്ചയാണ്‌. മെസിയോ ക്രിസ്‌റ്റിയാനോയോ കേമന്‍ എന്ന ചോദ്യത്തില്‍ കൂട്ടിയും കിഴിച്ചും ആരാധകര്‍ക്കിടയിലെ ആവേശ പോരാട്ടം തുടരുന്നു. എന്നാലിപ്പോള്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ തന്നെ ഗോട്ട്‌ ഡിബേറ്റില്‍ തങ്ങളുടെ അഭിപ്രായം പറയുന്നു.

ബ്രസീലിയന്‍ ഇതിഹാസ താരങ്ങളായ റൊണാള്‍ഡിഞ്ഞോ, റൊണാള്‍ഡോ, പെലെ എന്നിവരാണ്‌ മെസിയാണോ ക്രിസ്‌റ്റിയാനോയാണോ എന്ന ചോദ്യത്തിന്‌ ഉത്തരവുമായി എത്തുന്നത്‌. റൊണാള്‍ഡോയും റൊണാള്‍ഡിഞ്ഞോയും പെലെയും തെരഞ്ഞെടുക്കുന്നത്‌ മെസിയെയാണ്‌. മെസിക്കൊപ്പം കൂടുതല്‍ സമയം കളിക്കാന്‍ നില്‍ക്കാതിരുന്നതില്‍ തനിക്ക്‌ കുറ്റബോധമുണ്ടെന്ന്‌ റൊണാള്‍ഡിഞ്ഞോ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്‌ മെസിയെന്ന്‌ റൊണാള്‍ഡിഞ്ഞോ പറഞ്ഞു. മെസി കളിച്ചത്‌ പോലെ ആരും കളിച്ചിട്ടില്ല. ക്രിസ്‌റ്റിയാനോ സമ്പൂര്‍ണ ഫുട്‌ബോളറാണ്‌. പക്ഷേ എനിക്ക്‌ ഇഷ്ടപ്പെട്ട സ്റ്റൈല്‍ മെസിയുടേതാണ്‌ എന്ന്‌ റൊണാള്‍ഡിഞ്ഞോ പറയുന്നു. മെസി ഈ ലോകത്തിന്‌ പുറത്തുള്ള കളിക്കാരനാണ്‌, ക്രിസ്റ്റ്യാനോയും. എന്നാല്‍ മെസിയാണ്‌ കംപ്ലീറ്റ്‌ പ്ലേയര്‍ എന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ റൊണാള്‍ഡിഞ്ഞോ പറഞ്ഞു.

ഇന്ന്‌ മെസിയാണ്‌ സമ്പൂര്‍ണ കളിക്കാരനെന്ന്‌ പെലെയും പറഞ്ഞു. അസിസ്റ്റുകളിലും, പാസുകള്‍ നല്‍കുന്നതിലും, സ്‌കോര്‍ ചെയ്യുന്നതിലും ഡ്രിബിള്‍ ചെയ്യുന്നതിലും മെസി മികവ്‌ കാണിക്കുന്നതായി പെലെ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍പ്‌ ക്രിസ്റ്റ്യാനോ ആണ്‌ മികച്ച താരം എന്ന പ്രതികരണം പെലെയില്‍ നിന്ന്‌ വന്നിട്ടുണ്ട്‌.

ഇപ്പോഴത്തേത്‌ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടമല്ലെന്നും പെലെ പറഞ്ഞു. ഇന്ന്‌ ഏറ്റവും മികച്ചത്‌ എന്ന്‌ പറയത്തക്ക രണ്ടോ മൂന്നോ പേരുകളാണ്‌ ഉളളത്‌. മെസി, ക്രിസ്റ്റ്യാനോ, പിന്നെ നെയ്‌മറുടെ പേര്‌ പറയാം. എന്നാല്‍ നെയ്‌മര്‍ക്ക്‌ ബ്രസീലില്‍ മികച്ച പരിവേശം നേടാനായിട്ടില്ലെന്നും പെലെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER