കേരളത്തിന് കിരീടം; ആന്‍സി സോജന് നാലാം സ്വര്‍ണം, മീറ്റിലെ താരം

തന്റെ അവസാന മീറ്റിന് ഇറങ്ങിയ ആന്‍സി സോജന്‍ നാല് സ്വര്‍ണം നേടിയാണ് ആഘോഷിച്ചത്
കേരളത്തിന് കിരീടം; ആന്‍സി സോജന് നാലാം സ്വര്‍ണം, മീറ്റിലെ താരം
Updated on
1 min read

സാംഗ്രൂര്‍: ദേശീയ സീനിയര്‍ സ്‌കൂള്‍ കായിക മേളയില്‍ കേരളം ചാമ്പ്യന്മാര്‍. പെണ്‍കുട്ടികളുടെ 4*100 മീറ്റര്‍ റിലേയില്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയതോടെയാണ് കേരളം കിരീടം ഉറപ്പിച്ചത്. 

തന്റെ അവസാന മീറ്റിന് ഇറങ്ങിയ ആന്‍സി സോജന്‍ നാല് സ്വര്‍ണം നേടിയാണ് ആഘോഷിച്ചത്. റിലേയിലും സ്വര്‍ണം നേടിയതോടെയാണ് ആന്‍സിയുടെ സ്വര്‍ണ നേട്ടം നാലിലേക്ക് എത്തിയത്. സാംഗ്രൂരിനെ കൊടുംതണിപ്പിനെ അതിജീവിച്ചാണ് കേരള താരങ്ങള്‍ സ്വര്‍ണം കെയ്തത്. 

ആദ്യ മൂന്ന് ദിവസം ആശങ്ക കേരളത്തെ പിടിച്ചുലച്ചുവെങ്കിലും മീറ്റിന്റെ നാലാം ദിനമായ ശനിയാഴ്ച മാത്രം 80 പോയിന്റാണ് കേരളം നേടിയത്. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആന്‍സി ശനിയാഴ്ച കരിയറിലെ മികച്ച സമയത്തോടെ 200 മീറ്ററിലും സ്വര്‍ണത്തിലേക്കെത്തി. 100 മീറ്ററില്‍ 12.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ആന്‍സി ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ ലോങ് ജംബിലും ആന്‍സി സ്വര്‍ണം നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com