കൈയാങ്കളി, നാടകീയത; നെയ്മര്‍ അടക്കം അഞ്ച് പേര്‍ക്ക് ചുവപ്പ്, 12 മഞ്ഞ കാര്‍ഡുകള്‍; പിഎസ്ജിക്ക് നാണംകെട്ട തോല്‍വി

കൈയാങ്കളി, നാടകീയത; നെയ്മര്‍ അടക്കം അഞ്ച് പേര്‍ക്ക് ചുവപ്പ്, 12 മഞ്ഞ കാര്‍ഡുകള്‍; പിഎസ്ജിക്ക് നാണംകെട്ട തോല്‍വി
കൈയാങ്കളി, നാടകീയത; നെയ്മര്‍ അടക്കം അഞ്ച് പേര്‍ക്ക് ചുവപ്പ്, 12 മഞ്ഞ കാര്‍ഡുകള്‍; പിഎസ്ജിക്ക് നാണംകെട്ട തോല്‍വി
Updated on
1 min read

പാരിസ്: നാടകീയതയും കൈയാങ്കളികളും അരങ്ങേറിയ ഫ്രഞ്ച് ലീഗ് വണ്‍ പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സൂപ്പര്‍ താരം നെയ്മറടക്കം അഞ്ച് പേര്‍ ചുവപ്പ് കാര്‍ഡുകളും പന്ത്രണ്ട് പേര്‍ മഞ്ഞ കാര്‍ഡുകളും കണ്ട പോരാട്ടം അച്ചടക്കമില്ലായ്മയുടെ പ്രത്യക്ഷ ഉദാഹരണമായി നാണക്കേടിന്റെ പുതിയ അധ്യായം തുറന്നിട്ടാണ് അവസാനിച്ചത്. 

മാഴ്‌സയാണ് ഇത്തവണ പിഎസ്ജിയെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് പിഎസ്ജിയുടെ വിജയം. പി എസ് ജിയുടെ ഹോം ഗ്രൗണ്ടില്‍ തന്നെയാണ് ഈ നാണംകെട്ട കളി നടന്നത്. 

മത്സരത്തിന്‍ 31ാം മിനുട്ടില്‍ ഫ്‌ളോറിയന്‍ തൗവിനിലൂടെ മാഴ്‌സെ ഗോള്‍ നേടി. ദിമിത്രി പയെറ്റ് ആണ് ഗോളവസരം ഒരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ പി എസ് ജി ലെന്‍സിനോടും പരാജയപ്പെട്ടിരുന്നു.

മത്സരം തുടക്കം മുതല്‍ കൈയാങ്കളി ആയാണ് മുന്നേറിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കളിക്കാര്‍ നിയന്ത്രണം വിട്ടതോടെ റഫറിക്ക് അഞ്ച് ചുവപ്പ് കാര്‍ഡുകള്‍ പുറത്ത് എടുക്കേണ്ടി വന്നത്. പിഎസ് ജിയുടെ കുര്‍സാവ, നെയ്മര്‍, പരെദസ് എന്നിവര്‍ക്കും മാഴ്‌സെയുടെ അമാവി, ബെനെഡെട്ടോ എന്നിവരുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com