കൊച്ചി സ്റ്റേഡിയത്തിനായുള്ള പിടിവലി; ഉടന്‍ വ്യക്തത വരുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനോട് ജിസിഡിഎ

കൊച്ചി സ്റ്റേഡിയത്തിനായുള്ള പിടിവലി; ഉടന്‍ വ്യക്തത വരുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനോട് ജിസിഡിഎ

കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തി
Published on

കൊച്ചി: കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തി. പ്രാഥമിക ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. ഈ മാസം അവസാനത്തോടെ വീണ്ടും ചര്‍ച്ച നടത്തും. കൊച്ചി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരുമോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തണം എന്ന് ജിസിഡിഎ ബ്ലാസ്‌റ്റേഴ്‌സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ഇനി വരുന്ന ചര്‍ച്ചയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളും കെസിഎ പ്രതിനിധികളും പങ്കെടുക്കും. കൊച്ചി സ്റ്റേഡിയത്തില്‍ ഫുട്‌ബോളിന് ഒപ്പം ക്രിക്കറ്റും നടത്താന്‍ അനുമതി തേടി ജിസിഡിഎയെ കെസിയെ സമീപിച്ചതോടെയാണ് ജിസിഡിഎ ഇരുകൂട്ടരേയും ചര്‍ച്ചക്ക് വിളിക്കുന്നത്. 

കൊച്ചി സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നത് വൈകരുത് എന്ന് ജിസിഡിഎ ബ്ലാസ്‌റ്റേഴ്‌സിനെ അറിയിച്ചിട്ടുണ്ട്. ഫുട്‌ബോളിനൊപ്പം കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റും നടത്തണം എന്നതിന് അനുകൂലമായ നിലപാടാണ് ജിസിഡിഎയുടേത്. 

ജിസിഡിഎയുമായി കൊച്ചി സ്റ്റേഡിയം സംബന്ധിച്ച് 30 വര്‍ഷത്തെ കരാറാണ് കെസിഎക്കുള്ളത്. ബ്ലാസ്റ്റേഴും, ജിസിഡിഎയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ജയം കണ്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്ന് കെസിഎ വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com