കൊറോണ കാലത്ത് ഹൃദയം തൊട്ട് പോഗ്ബ, യുവന്റ്‌സ് ജേഴ്‌സിയില്‍ താരം; കയ്യടിച്ച് ആരാധകര്‍ 

കൊറോണ വൈറസ് ബാധിതനായ താരത്തിന് ആത്മവിശ്വാസം നല്‍കാന്‍ പോഗ്ബ എതിര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞു
കൊറോണ കാലത്ത് ഹൃദയം തൊട്ട് പോഗ്ബ, യുവന്റ്‌സ് ജേഴ്‌സിയില്‍ താരം; കയ്യടിച്ച് ആരാധകര്‍ 
Updated on
1 min read

കൊറോണ വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ലോകം പൊരുതുന്നതിന് ഇടയില്‍ ഹൃദയം തൊടുന്ന നിരവധി നിമിഷങ്ങള്‍ നമുക്ക് മുന്‍പിലേക്കെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയില്‍ നിന്നാണ് ഇപ്പോള്‍ അത്തരമൊന്ന് വരുന്നത്. കൊറോണ വൈറസ് ബാധിതനായ താരത്തിന് ആത്മവിശ്വാസം നല്‍കാന്‍ പോഗ്ബ എതിര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞു. 

യുവന്റ്‌സ് ജേഴ്‌സി അണിഞ്ഞാണ് പോഗ്ബ പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മറ്റിയൂഡിക്ക് മാനസിക പിന്തുണ നല്‍കുന്ന പോഗ്ബക്ക് കയ്യടിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. 

ഇന്‍ഡോറില്‍ പരിശീലനം നടത്തുകയാണ് പോഗ്ബ. മറ്റിയൂഡിക്കും, യുവന്റ്‌സിലെ സുഹൃത്തുക്കളും, ഇപ്പോള്‍ പ്രയാസം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഒപ്പം എന്റെ മനസുണ്ടെന്ന് പോഗ്ബ പറയുന്നു. 

യുവന്റ്‌സിന്റെ ജേഴ്‌സി അണിഞ്ഞതിന്റെ പേരില്‍ പരക്കാന്‍ സാധ്യതയുള്ള അഭ്യൂഹങ്ങളെ മുളയിലെ നുള്ളിക്കൊണ്ടുമാണ് പോഗ്ബയുടെ പോസ്റ്റ്. യുവന്റ്‌സിന്റെ ജേഴ്‌സി അണിഞ്ഞ് എന്റെ സുഹൃത്തുക്കളെ പിന്തുണക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് പോഗ്ബ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com