കൊല്‍ക്കത്തയ്ക്ക് രക്ഷയില്ല; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റേയും പ്രഹരം

ബോര്‍ഗസിന്റെ ഹെഡറിലൂടെ വിലപ്പെട്ട മൂന്ന് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റം
കൊല്‍ക്കത്തയ്ക്ക് രക്ഷയില്ല; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റേയും പ്രഹരം
Updated on: 
1 min read

ഐഎസ്എല്‍ അഞ്ചാം സീസണിന്റെ തുടക്കത്തില്‍ തന്നെ രണ്ട് വട്ടം കിരീടം ചൂടിയ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന് പിന്നാലെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് മുന്നിലും കൊല്‍ക്കത്തയ്ക്ക് കാലിടറി. 

എതിരില്ലാത്ത ഒരു ഗോളിന് കൊല്‍ക്കത്തയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ജയം പിടിച്ചു. 32ാം മിനിറ്റില്‍ സെന റാല്‍റ്റെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതോടെ കൊല്‍ക്കത്ത പത്ത് പേരായി ചുരുങ്ങി. 89ാം മിനിറ്റില്‍ റൗലിന്‍ ബോര്‍ഗസിലൂടെ വലകുലുക്കിയാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബോര്‍ഗസിന്റെ ഹെഡറിലൂടെ വിലപ്പെട്ട മൂന്ന് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റം.

തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗോവയെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പൂട്ടിയിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ കളിയില്‍ ഉടനീളം നോര്‍ത്ത് ഈസ്റ്റ് ആധിപത്യം പുലര്‍ത്തി. പന്ത് കൊല്‍ക്കത്തയുടെ കൈകളിലേക്ക് നല്‍കാതെ കളിച്ച നോര്‍ത്ത് ഈസ്റ്റ്, പാസുകളിലൂടെ കളി മുന്നോട്ടു കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER