

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റിന്റെ മികവില്‍, കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റി ജര്‍മനി അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ജര്‍മനി അവസാന എട്ടിലൊന്നായത്.
ഇരട്ടഗോളുമായി ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റ് മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ജര്‍മനിക്ക് വിജയത്തില്‍ കുറഞ്ഞൊരു ചിന്ത പോലും ഉണ്ടായില്ല. അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കൊളംബിയക്ക് സാധിച്ചില്ല.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. പിന്നീട് 39ാം മിനിറ്റില്‍ യാന്‍ ബിസെക്ക് കൊളംബിയന്‍ ഗോള്‍വല വീണ്ടും കുലുക്കി. 49ാം മിനിറ്റില്‍ ജോണ്‍ യെബോഹ് ജര്‍മനിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. പിന്നീട് 65ാം മിനിറ്റില്‍ ജാന്‍ ഫിയറ്റ് തന്റെ ഇരട്ടഗോള്‍ സ്വന്തമാക്കി ടീമിനെ വിജയത്തിലെത്തിച്ചു. തോല്‍വിയുടെ ആഘാതം കുറയ്ക്കുന്നതിനു വേണ്ടി ഒരു ഗോള്‍ എങ്കിലും മടക്കാന്‍ കൊളംബിയ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates