കോണ്‍ട്രാക്റ്റിലും സര്‍ഫ്രാസിനെ തരംതാഴ്ത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, എ കാറ്റഗറിയില്‍ നിന്ന് സിയിലേക്ക് 

ഹസന്‍ അലി ഉള്‍പ്പെടെയുള്ള താരങ്ങളെ കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കുകയും പ്രതിഫല തുക കുറക്കുകയും ചെയ്തിട്ടുണ്ട്
കോണ്‍ട്രാക്റ്റിലും സര്‍ഫ്രാസിനെ തരംതാഴ്ത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, എ കാറ്റഗറിയില്‍ നിന്ന് സിയിലേക്ക് 
Updated on
1 min read

നായക സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സര്‍ഫ്രാസ് അഹ്മദിനെ കോണ്‍ട്രാക്റ്റ് ലിസ്റ്റിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തരം താഴ്ത്തുന്നു. കാറ്റഗറി എയില്‍ നിന്ന് സിയിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ പിസിബി മാറ്റുന്നതായാണ് റിപ്പോര്‍ട്ട്. 

ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാതെ വന്നതോടെയാണ് സര്‍ഫ്രാസിന്റെ കോണ്‍ട്രാക്റ്റില്‍ മാറ്റം വരുത്തുന്നത്. ഇതുവരെ ബാബര്‍ അസം, യാസിര്‍ ഷാ എന്നിവര്‍ക്കൊപ്പം എ കാറ്റഗറിയിലായിരുന്നു സര്‍ഫ്രാസ്. 

ഹസന്‍ അലി ഉള്‍പ്പെടെയുള്ള താരങ്ങളെ കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കുകയും പ്രതിഫല തുക കുറക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനമാണ് സര്‍ഫ്രാസിന്റെ നായകത്വം തെറിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുന്‍പായാണ് സര്‍ഫ്രാസിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയത്. 

സര്‍ഫ്രാസിന് പകരം ടെസ്റ്റില്‍ അസ്ഹര്‍ അലിയും, ട്വന്റി20ില്‍ ബാബര്‍ അസമം നായകത്വം ഏറ്റെടുത്തു. ടെസ്റ്റ് മാച്ച് കളിക്കുന്ന കാറ്റഗറി എയിലുള്ള കളിക്കാര്‍ക്ക് 762,300 രൂപയാണ് പ്രതിഫലം. ബി കാറ്റഗറിയിലുള്ളവര്‍ക്ക് 665,280 രൂപയും കാറ്റഗറി സിയിലെ കളിക്കാര്‍ക്ക് 568,260 രൂപയുമാണ് പ്രതിഫലം. അബിദ് അലിയേയും ഷാന്‍ മസൂദിനേയും ബി കാറ്റഗറിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com