കോപ്പ അമേരിക്കയിൽ ചിലി കുതിപ്പ് തുടരുന്നു ;  ഇക്വഡോറിനെ തകർത്ത് ക്വാർട്ടറിൽ

​ഗ്രൂപ്പ് സിയിൽ ചിലിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്
കോപ്പ അമേരിക്കയിൽ ചിലി കുതിപ്പ് തുടരുന്നു ;  ഇക്വഡോറിനെ തകർത്ത് ക്വാർട്ടറിൽ
Updated on
1 min read

സാൽവഡോർ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാർട്ടറിൽ കടന്നു. ഇക്വഡോറിനെ 2-1 ന് കീഴടക്കിയാണ് ചിലി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. ​ഗ്രൂപ്പ് സിയിൽ ചിലിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. 

തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ചിലെ എ​ട്ടാം മി​നി​റ്റി​ൽ ത​ന്നെ ലക്ഷ്യം കണ്ടു. ജോ​സ് പെ​ട്രോ ഫ്യൂ​ൻ​സാ​ലി​ഡയാണ്  ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്.   എ​ന്നാ​ൽ 26-ാം മി​നി​റ്റി​ൽ എ​ന്ന​ർ വ​ല​ൻ​സി​യ​യി​ലൂ​ടെ ഇ​ക്വ​ഡോ​ർ തി​രി​ച്ച​ടി​ച്ചു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ​ത​ന്നെ തിരിച്ചടിച്ച ചിലി ലീഡ് ഉ​യ​ർ​ത്തി. 51-ാം മി​നി​റ്റി​ൽ സൂപ്പർതാരം അ​ല​ക്സി​സ് സാ​ഞ്ച​സാ​ണ് ചി​ലി​യു​ടെ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.  ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ചി​ലി ആ​റ് പോ​യി​ന്‍റു​ക​ളു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. നാ​ല് പോ​യി​ന്‍റു​ള്ള ഉ​റു​ഗ്വെ​യാ​ണ് തൊട്ടുപിന്നിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com