കോവിഡ് ബാധിതന്‍ ആരെന്ന് സ്ഥിരീകരിക്കാതെ ബിസിസിഐ, ഈ സമയം സഹോദരന്റെ പേര് പറഞ്ഞ് രാഹുല്‍ ചഹര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കോവിഡ് ബാധിതരായവരില്‍ ഒരാള്‍ ദീപക് ചഹര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
കോവിഡ് ബാധിതന്‍ ആരെന്ന് സ്ഥിരീകരിക്കാതെ ബിസിസിഐ, ഈ സമയം സഹോദരന്റെ പേര് പറഞ്ഞ് രാഹുല്‍ ചഹര്‍
Updated on
1 min read

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കോവിഡ് ബാധിതരായവരില്‍ ഒരാള്‍ ദീപക് ചഹര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ബിസിസിഐയോ ഐപിഎല്ലോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ഈ സമയം കോവിഡ് ബാധിതനായ തന്റെ സഹോദരന് ആശംസ നേര്‍ന്ന് രാഹുല്‍ ചഹര്‍ എത്തി. 

കരുത്തനായിരിക്കൂ സഹോദരാ, എത്രയും പെട്ടെന്ന് സുഖം നേടട്ടേ..പ്രാര്‍ഥനകള്‍ ഒപ്പമുണ്ട്...ദീപക് ചഹറിനെ ടാഗ് ചെയ്ത് മുംബൈ ഇന്ത്യന്‍സ് താരം ട്വിറ്ററില്‍ കുറിച്ചു. ഔദ്യോഗികമായി ദീപക് ചഹറിന്റെ കാര്യത്തില്‍ സ്ഥിരീകരണം വരുന്നതിന് മുന്‍പേയാണ് രാഹുലിന്റെ വരവ്. 

ദീപക് ചഹര്‍, രുതുരാജ് ഗയ്കവാദ് എന്നീ കളിക്കാര്‍ക്കും, 10 സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകള്‍. സുരക്ഷാ മുന്നൊരുക്കങ്ങള്‍ അവഗണിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടപടി വേണം എന്ന് മറ്റ് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com