കോഹ്‌ലിയുടെ അധികാര ഗര്‍വ് അപകടകരം; ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടം; മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക് ബ്രയര്‍ലി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രയര്‍ലി
കോഹ്‌ലിയുടെ അധികാര ഗര്‍വ് അപകടകരം; ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടം; മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക് ബ്രയര്‍ലി
Updated on: 
1 min read

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രയര്‍ലി. എന്നാല്‍ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും കോഹ്‌ലിയുടെ അധികാര ഗര്‍വ് അപകടകരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 

മികച്ച ക്ലാസുള്ള ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ബുദ്ധിമാനായ നായകനുമാണ് അദ്ദേഹം. പക്ഷേ ക്യാപ്റ്റനനെന്ന നിലയില്‍ കോഹ്‌ലി ഗ്രൗണ്ടിലെടുക്കുന്ന തീരുമാനങ്ങള്‍ സഹ താരങ്ങളെ ഭയപ്പെടുത്താന്‍ പര്യാപ്തമാണ്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി പറയാന്‍ സാധിക്കുന്ന താരമാണ് കോഹ്‌ലി. പക്ഷേ അധികാര ഗര്‍വ് കാണിക്കുമ്പോള്‍ മറ്റ് വശങ്ങള്‍ കാണാതെ പോകും. ഇത്തരത്തില്‍ അധികാര മനോഭാവം വച്ചുപുലര്‍ത്തുമ്പോള്‍ സഹ താരങ്ങളുടെ മനസിലുള്ള തന്ത്രങ്ങള്‍ അവര്‍ ക്യാപ്റ്റനുമായി പങ്കുവയ്ക്കാന്‍ വിസമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മഹേന്ദ്ര സിങ് ധോണി മികച്ച ഏകദിന നായകനാണ്. അതേസമയം അദ്ദേഹം മികച്ച ടെസ്റ്റ് ക്യാപ്റ്റനാണെന്ന് പറയാന്‍ സാധിക്കില്ല ബ്രയര്‍ലി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER