കോഹ്‌ലിയുടെ കാര്യത്തില്‍ വ്യക്തതയില്ല, ഏഷ്യാ ഇലവനെ പ്രഖ്യാപിച്ചു; ആറ് ഇന്ത്യക്കാര്‍ ടീമില്‍ 

കോഹ് ലിയും കെ എല്‍ രാഹുലും ഏഷ്യാ ഇലവന് വേണ്ടി ഒരു മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്
കോഹ്‌ലിയുടെ കാര്യത്തില്‍ വ്യക്തതയില്ല, ഏഷ്യാ ഇലവനെ പ്രഖ്യാപിച്ചു; ആറ് ഇന്ത്യക്കാര്‍ ടീമില്‍ 
Updated on
1 min read

ധാക്കാ: ഏഷ്യാ ഇലവനിലെ കളിക്കാരെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കോഹ് ലിയും കെ എല്‍ രാഹുലും ഏഷ്യാ ഇലവന് വേണ്ടി ഒരു മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ഏഷ്യാ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങളും കളിക്കും.

കോഹ് ലി ഒരു മത്സരം കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചെങ്കിലും കളിക്കുമോയെന്ന കാര്യത്തില്‍ കോഹ് ലിയുടെ ഉറപ്പ് ബിസിസിഐക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഫാഫ് ഡുപ്ലസിസ്, ക്രിസ് ഗെയ്ല്‍, റാഷിദ് ഖാന്‍, ബെയര്‍സ്‌റ്റോ എന്നിവരാണ് ലോക ഇലവന് വേണ്ടി കളിക്കുക. മാര്‍ച്ച് 18 മുതല്‍ 22 വരെ ധാക്കയിലാണ് ഏഷ്യാ ഇലവന്‍ ലോക ഇലവന്‍ പോര്. ഇതിന് ഒരാഴ്ച മുന്‍പ്  മാര്‍ച്ച് 12ന് സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കും. മാര്‍ച്ച് 18നാണ് പരമ്പരയിലെ അവസാന മത്സരം. 

ഏഷ്യാ ഇലവന്‍ കെ എല്‍ രാഹുല്‍, വിരാട് കോഹ് ലി, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റന്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖര്‍ റഹീം, തിസേര പെരേര, റാഷിദ് ഖാന്‍, മുഷ്ഫിഖര്‍ റഹ്മാന്‍, സന്ദീപ് ലാമിചാനെ, ലസിത് മലിംഗ, മുജീബ് ഉര്‍ റഹ്മാന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com