ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 പടരുന്നതിന് ഇടയില്‍ കായിക മേഖലയേയും ഇത് കാര്യമായി ബാധിച്ചു. ചാമ്പ്യന്‍സ് ലീഗ് മുതല്‍, എന്‍ബിഎ, ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാക്കുകയോ, മാറ്റി വെക്കുകയോ ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ഭീതി പിടിമുറുക്കിയപ്പോള്‍ ബാധിച്ച മത്സരങ്ങള്‍ ഇവ...
ക്രിക്കറ്റ്
ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിനം
ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ട് ഏകദിനങ്ങളും നടത്തുക അടച്ചിട്ട സ്റ്റേഡിയത്തില്‍. മാര്‍ച്ച് 15ന് ലഖ്‌നൗവിലും, മാര്‍ച്ച് 18ന് കൊല്‍ക്കത്തയിലുമാണ് മത്സരം. ഉപേക്ഷിക്കാന്‍ സാധിക്കാത്ത മത്സരമാണെങ്കില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കി നടത്തണമെന്ന് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഐപിഎല്‍ 2020 ഐപിഎല്‍ മാറ്റി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ഇന്ന് ചേരും. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തിയേക്കുമെന്നാണ് സൂചന.
റോഡ് സേഫ്റ്റി ലോക സീരീസ്
ഇതിഹാസ താരങ്ങളെ ഒരിക്കല്‍ കൂടി കളിക്കളത്തില്‍ കാണാന്‍ അവസരം നല്‍കിയ റോഡ് സേഫ്റ്റി സീരീസ് മാറ്റിവെച്ചു. മെയിലേക്കാണ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് സൂചന.
രഞ്ജി ട്രോഫി
അടച്ചിട്ട സ്റ്റേഡിയത്തിലാണ് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്നത്. രാജ്‌കോട്ടിലാണ് സൗരാഷ്ട്ര-ബംഗാള്‍ പോര്.
ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിനം
അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിനം നടക്കുക. ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവാണെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. താരത്തെ നിലവില്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ മാര്‍ച്ച് 13 മുതല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും.
ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു. മാര്‍ച്ച് 22നാണ് ഇത് തുടങ്ങേണ്ടിയിരുന്നത്.
ഫുട്‌ബോള്‍
ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, സീരി എ എന്നിവയിലെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.
ബുണ്ടസ്ലീഗ, ലീഗ് 1, യൂറോ 2020 എന്നിവ മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബാഡ്മിന്റണ്‍
ചൈന മാസ്‌റ്റേഴ്‌സ്, ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പ്, ജര്‍മന്‍ ഓപ്പണ്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷല്‍, പോളിഷ് ഓപ്പണ്‍, വിയറ്റ്‌നാം ഇന്റര്‍നാഷണല്‍ ചലഞ്ച്, ഏഷ്യാ ചാമ്പ്യന്‍ഷിപ്പ് എന്നിവ മാറ്റിവെച്ചു.
ഏപ്രില്‍ 20ന് തുടങ്ങേണ്ട എടിപി ടൂര്‍ മാറ്റിവെച്ചു. ബാസ്‌കറ്റ് ബോളില്‍ എന്‍ബിഎ സീസണ്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ഉതാ ജാസ് താരത്തിന് കൊറോണ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത്. ഫോര്‍മുല വണ്‍ സീസണിത് തുടക്കം കുറിക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സും മാറ്റിവെച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates