ക്രിസ്റ്റിയാനോ റൊണാള്‍ഡോ? അതാരാണ്? ഡിബാലയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് കണ്ടതിന് പിന്നാലെ ആരാധകരുടെ ചോദ്യം

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിന് എതിരെ യുവന്റ്‌സിന്റെ വിജയ ഗോള്‍ വന്നത് ഡിബാലയുടെ അതിശയിപ്പിക്കുന്ന കര്‍ലിങ് ഫ്രീകിക്കില്‍ നിന്ന്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ? അതാരാണ്? ഡിബാലയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് കണ്ടതിന് പിന്നാലെ ആരാധകരുടെ ചോദ്യം
Updated on
1 min read

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലൊരു താരം ക്ലബിലേക്ക് എത്തിയിട്ടും ഫ്രീ കിക്ക് എടുക്കുന്നതിലുള്‍പ്പെടെ യുവന്റ്‌സ് മുന്‍ഗണന നല്‍കിയത് മറ്റ് താരങ്ങള്‍ക്കാണ്. അത് വെറുതെയല്ലെന്ന് തെളിയിക്കുന്ന കളിയാണ് യുവന്റ്‌സ് താരം ഡിബാലയില്‍ നിന്ന് തന്നെ വരുന്നത്...താരത്തിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് കണ്ട് ഞെട്ടുകയാണ് ആരാധകര്‍. 

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിന് എതിരെ യുവന്റ്‌സിന്റെ വിജയ ഗോള്‍ വന്നത് ഡിബാലയുടെ അതിശയിപ്പിക്കുന്ന കര്‍ലിങ് ഫ്രീകിക്കില്‍ നിന്ന്. വല കുലുക്കി വന്ന ആംഗിളിലൂടെയാണ് യുവന്റ്‌സിലെ നമ്പര്‍ വണ്‍ ഫ്രീ കിക്ക് ടേക്കര്‍ താന്‍ തന്നെയെന്ന് ഡിബാല തെളിയിച്ചത്. 

ക്രിസ്റ്റ്യാനോയുടെ ഫ്രീക്കുകള്‍ ആരാധകരെ ഞെട്ടിച്ച സമയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്ന് ക്രിസ്റ്റിയാനോയില്‍ നിന്നും ആരാധകരുടെ മുന്‍പിലേക്ക് എത്തിയിട്ടില്ല. സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിനെ ചൊല്ലി ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായ കലിപ്പ് കൂടിയാവുന്നതോടെ സൂപ്പര്‍ താരം യുവന്റ്‌സില്‍ നിറം മങ്ങുന്നു. 

ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ലേക്ക് യുവന്റ്‌സ് നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും അത്‌ലറ്റിക്കോയ്‌ക്കെതിരായ ജയത്തോടെ ഗ്രൂപ്പ് ടോപ്പര്‍ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്കായി. അഞ്ച് കളിയില്‍ നാല് ജയം പിടിച്ച യുവന്റ്‌സ് ഒരു കളിയില്‍ മാത്രമാണ് ഇതുവരെ തോല്‍വി കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com