ക്രിസ്റ്റിയാനോയുടെ യുവന്റസ് ജഴ്‌സിയിലെ ആദ്യമത്സരം ഫ്രീയായി ഫോണില്‍ കണ്ടാലോ? സ്‌പോര്‍ട്‌സ് ഇലവന്‍ സ്‌പോര്‍ട്‌സ് ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു

ആഴ്ചയില്‍ ഒരു ദിവസം ഇറ്റാലിയന്‍ ലീഗും, സ്പാനിഷ് ലീഗും കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്
ക്രിസ്റ്റിയാനോയുടെ യുവന്റസ് ജഴ്‌സിയിലെ ആദ്യമത്സരം ഫ്രീയായി ഫോണില്‍ കണ്ടാലോ? സ്‌പോര്‍ട്‌സ് ഇലവന്‍ സ്‌പോര്‍ട്‌സ് ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു
Updated on
1 min read

 ലണ്ടന്‍: റോണോ യുവന്റസിനായി ഇറങ്ങുന്ന ആദ്യമത്സരം ഫേസ്ബുക്കില്‍ സൗജന്യമായി കാണാം. ലണ്ടനിലെ ഇലവന്‍ സ്‌പോര്‍ട്‌സാണ് ഫേസ്ബുക്കുമായി കരാറിലെത്തിയത്.

ആഴ്ചയില്‍ ഒരു ദിവസം ഇറ്റാലിയന്‍ ലീഗും, സ്പാനിഷ് ലീഗും കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. യൂറോപ്യന്‍ ലീഗ് ആരാധകരായ ബ്രിട്ടനിലെയും അയര്‍ലന്റിലെയും ഫുട്‌ബോള്‍ പ്രേമികള്‍ ഇലവന്‍ സ്‌പോര്‍ട്‌സിന്റെ പ്രഖ്യാപനത്തോടെ ഇരട്ടി സന്തോഷത്തിലാണ്. 

റയല്‍ വിട്ട് യുവന്റസിലേക്കെത്തിയ റോണോയുടെ ഇറ്റാലിയന്‍ ലീഗിലെ ആദ്യ കളിയും ഇതോടെ ആരാധകര്‍ക്ക് ഫേസ്ബുക്കിലൂടെ കാണാന്‍ കഴിയും. ആഗസ്റ്റ് 18നാണ് റോണോ യുവന്റസിന്റെ കുപ്പായത്തില്‍ മൈതാനത്ത് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഇത് പരീക്ഷിച്ചിരുന്നു. 2019-20 ലെ 20 പ്രീമിയന്‍ ലീഗ് മത്സരങ്ങള്‍ ബ്രിട്ടണില്‍ കാണിക്കാനാണ് ആമസോണ്‍ 3 വര്‍ഷത്തേക്ക് കരാറെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com