''ക്രിസ്റ്റ്യാനോയും ബെയ്‌ലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കെത്തും, 99 ശതമാനം ഉറപ്പ്‌''

ക്രിസ്‌റ്റിയാനോ മടങ്ങി എത്തുമെന്നും, ബെയ്‌ല്‍ ടീമിനൊപ്പം ചേരുമെന്നും ഫെര്‍ഗൂസന്‌ 99 ശതമാനം ഉറപ്പായിരുന്നു
''ക്രിസ്റ്റ്യാനോയും ബെയ്‌ലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കെത്തും, 99 ശതമാനം ഉറപ്പ്‌''
Updated on
1 min read


2013ല്‍ ക്രിസ്‌റ്റിയാനോ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലേക്ക്‌ മടങ്ങി എത്തുക 99 ശതമാനം ഉറപ്പായിരുന്നു എന്ന്‌ യുനൈറ്റഡ്‌ മുന്‍ താരം എവ്‌റ. ക്രിസ്റ്റ്യാനോയേയും ബെയ്‌ലിനേയും ഓള്‍ ട്രഫോര്‍ഡിലേക്ക്‌ എത്തിക്കാനുള്ള വമ്പന്‍ പദ്ധതി തയ്യാറായിരുന്നു എങ്കിലും സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‌ സ്ഥാനം ഒഴിയേണ്ടി വന്നതോടെ അത്‌ യാഥാര്‍ഥ്യമാവാതെ പോയെന്ന്‌ എവ്‌റെ പറയുന്നു.

ക്രിസ്‌റ്റിയാനോ മടങ്ങി എത്തുമെന്നും, ബെയ്‌ല്‍ ടീമിനൊപ്പം ചേരുമെന്നും ഫെര്‍ഗൂസന്‌ 99 ശതമാനം ഉറപ്പായിരുന്നു. ഫെര്‍ഗൂസന്‍ പടിയിറങ്ങുന്നതിന്റെ രണ്ടാഴ്‌ച മുന്‍പ്‌ അഭ്യൂഹങ്ങളുണ്ടായി, അദ്ദേഹം വിരമിക്കുമെന്ന്‌. എന്നാല്‍ വിരമിക്കില്ല എന്ന്‌ ഫെര്‍ഗൂസന്‍ ഞങ്ങളോട്‌ ഉറപ്പിച്ച്‌ പറഞ്ഞിരുന്നു.പത്ത്‌ വര്‍ഷം കൂടി ഇവിടെയുണ്ടാവുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌...

ക്രിസ്റ്റ്യാനോയും ബെയ്‌ലുമെത്തും. ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം വീണ്ടും നേടാന്‍ എനിക്ക്‌ ഈ രണ്ട്‌ താരങ്ങളെ കൂടി മതി എന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോയോട്‌ ഞാന്‍ ഇതിനെ സംബന്ധിച്ച്‌ ചോദിച്ചു. ബോസിനോട്‌ യെസ്‌ പറഞ്ഞതായാണ്‌ അന്ന്‌ ക്രിസ്റ്റ്യാനോ പറഞ്ഞത്‌.

രണ്ടാഴ്‌ചക്ക്‌ ശേഷം ഡ്രസിങ്‌ റൂമിലെത്തി ഫെര്‍ഗൂസന്‍ ഞങ്ങളോട്‌ പറഞ്ഞു, വിരമിക്കന്‍ ഞാന്‍ തീരുമാനിച്ചതിന്‌ മുന്‍പേ മറ്റ്‌ പലരും ഞാന്‍ വിരമിക്കണമെന്ന്‌ തീരുമാനിച്ചു. എന്നാല്‍ ഞാന്‍ വിരമിക്കുന്നത്‌ എന്റെ ഭാര്യക്ക്‌ എന്നെ വേണമെന്നുള്ളതിനാലാണ്‌. റോബിന്‍ വാന്‍ പേഴ്‌സിയോടും, ഷിന്‍ജിയോടും ഫെര്‍ഗൂസന്‍ ക്ഷമ ചോദിച്ചു. കാരണം, അദ്ദേഹം ആണ്‌ അവരെ അവിടേക്ക്‌ കൊണ്ടുവന്നത്സ എവ്‌റെ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com