ഗ്രൗണ്ടില്‍ തളര്‍ന്ന് വീണ് സ്‌ട്രൈക്കര്‍, അത്ഭുതകരമായി തിരിച്ചെത്തി കളി പൂര്‍ത്തിയാക്കി 

ഹൃദയമിടിപ്പ് കുറയുകയും, രക്ത സര്‍ദ്ദം കൂടുകയും ചെയ്ത് സമ്മര്‍ദം കൂട്ടുന്ന അവസ്ഥയായ വാസോവഗല്‍ സിന്‍കോപ്പ് ആണ് അവിടെ ഗോമിസിനെ തളര്‍ത്തിയത്
ഗ്രൗണ്ടില്‍ തളര്‍ന്ന് വീണ് സ്‌ട്രൈക്കര്‍, അത്ഭുതകരമായി തിരിച്ചെത്തി കളി പൂര്‍ത്തിയാക്കി 
Updated on
1 min read

സൗദി: കളിക്കിടയില്‍ ഗ്രൗണ്ടില്‍ തളര്‍ന്ന് വീണ് ഫുട്‌ബോള്‍ താരം. സ്വാന്‍സിയുടെ മുന്‍ സ്‌ട്രൈക്കര്‍ ബഫെതിമ്പി ഗോമസാണ് തളര്‍ന്നു വീണത്. സൗദി അറേബ്യന്‍ ടീമായ അല്‍ ഹിലാലിന് വേണ്ടി കളിക്കുമ്പോഴായിരുന്നു സംഭവം. 

കോര്‍ണറിന് ശേഷം ഗ്രൗണ്ടിലേക്ക് മുത്തുകുത്തി ഇരുന്നതിന് പിന്നാലെ ഗോമിസ് വീണ് പോവുകയായിരുന്നു. പൊടുന്നനെ തന്നെ സഹതാരങ്ങളും, എമര്‍ജന്‍സി വിഭാഗവും സ്‌ട്രൈക്കറുടെ അടുത്തേക്ക് എത്തി. എന്നാല്‍ ടച്ച്‌ലൈനിന് അടുത്തേക്ക് എത്തിയപ്പോഴേക്കും ബോധം വീണ്ടെടുത്ത താരം വീണ്ടും കളിയിലേക്ക് മടങ്ങി എത്തി. 

പിന്നെ മുഴുവന്‍ സമയവും കളിച്ചതിന് ശേഷമാണ് ഗോമിസ് കളിക്കളം വിട്ടത്. ഹൃദയമിടിപ്പ് കുറയുകയും, രക്ത സര്‍ദ്ദം കൂടുകയും ചെയ്ത് സമ്മര്‍ദം കൂട്ടുന്ന അവസ്ഥയായ വാസോവഗല്‍ സിന്‍കോപ്പ് ആണ് അവിടെ ഗോമിസിനെ തളര്‍ത്തിയത്. കരിയറില്‍ ഉടനീളം താരത്തെ പിന്നോട്ടടിച്ചതും ഇതായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com